ഫോട്ടോ: ട്വിറ്റർ 
Business

മെസി ബൈജൂസിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍

അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസി പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ അംബാസഡര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസി പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ അംബാസഡര്‍. മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറാകുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് താല്‍പര്യമെന്ന് മെസി പറഞ്ഞതായി ബൈജൂസ് അറിയിച്ചു.

ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ അംബാസഡര്‍ ആകാനാണ് ധാരണയായത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പരിപാടിയുടെ അംബാസഡറായാണ് മെസി പ്രവര്‍ത്തിക്കുക.

ലയണല്‍ മെസിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് ഒരു അഭിമാനമായാണ് കാണുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു. താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന് വലിയ കായിക താരമായി വിജയിച്ച ആളാണ് മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ആശയം നിറവേറ്റാന്‍ മെസിയുടെ സഹകരണം കമ്പനിക്ക് പ്രചോദനമാകുമെന്നും ബൈജൂസ് അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT