എഐ  മെറ്റ
Business

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ. ഗൂഗിള്‍ സെര്‍ച്ചിലും മറ്റും കാണുന്നതുപോലുള്ള 'എഐ മോഡ്' സെര്‍ച്ച് ഫീച്ചറുകളും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള എഐ ടൂളുകളും ഇനി മുതല്‍ ഫെയ്‌സ്ബുക്കില്‍ ലഭ്യമാകുമെന്നും മെറ്റ അറിയിച്ചു.

ഗൂഗിള്‍ ക്രോമിലുള്ള എഐ സെര്‍ച്ച് മോഡിനോട് സമാനമാണ് ഫെയ്‌സ്ബുക്കിനായി മെറ്റ അവതരിപ്പിക്കുന്ന എഐ മോഡും. ഉപോക്താക്കള്‍ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടി തയ്യാറാക്കിയ ടെയ്ലര്‍ റെസ്പോണ്‍സുകളും സംഭാഷണങ്ങളും അനുവദിക്കുന്നതാണ് ഗൂഗിളിന്റെ എഐ മോഡ്. ഫെയ്‌സ്ബുക്കിലും സമാനമായ എഐ മോഡ് ഓപ്ഷന്‍ ലഭിക്കും.

ഗൂഗിള്‍ എഐ മോഡില്‍ മറ്റ് ഗൂഗിള്‍ പേജുകളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് മറുപടി നല്‍കുമ്പോള്‍ ഫെയ്‌സ്ബുക്ക് എഐ മോഡില്‍ ഫെയ്‌സ്ബുക്ക് പബ്ലിക് പോസ്റ്റുകളില്‍ നിന്നും പേജുകളില്‍ നിന്നും എന്തിന് റീലുകളില്‍ നിന്ന് വരെ വിവരങ്ങള്‍ സ്വാംശീകരിച്ച് നല്‍കാന്‍ എഐയ്ക്ക് സാധിക്കും.

ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും കൊളാഷുകളും മറ്റും നിര്‍മിക്കാനും ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാനും പുതിയ ടൂളിലൂടെ സാധിക്കും. ഇവ കൂടാതെ കൂടുതല്‍ ഫണ്‍ ഫീച്ചേഴ്സും മെറ്റ അവതരിപ്പിക്കുന്നുവെന്നാണ് വിവരം.

Meta brings AI mode to Facebook, changing the way users search on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും