Gold buying Source: Meta AI
Business

സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന് മോദി; പരിധി ഉണ്ടോ എന്ന് ചോദ്യങ്ങള്‍, ഉത്തരമിതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണികളെല്ലാം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണികളെല്ലാം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ സ്വര്‍ണം വാങ്ങുന്നതിന് രാജ്യത്ത് നിയമപരമായ എന്തെങ്കിലും പരിധി ഉണ്ടോ എന്ന തരത്തില്‍ നിരവധി കോണുകളില്‍ നിന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നതിന് നിയമപരമായി പരിധി ഇല്ലെങ്കിലും നിശ്ചിത അളവില്‍ കൂടുതല്‍ വാങ്ങി സൂക്ഷിക്കുമ്പോള്‍ രേഖകള്‍ വേണമെന്നാണ് നിയമം പറയുന്നത്.

ഇന്ത്യയില്‍ ഒരാള്‍ക്ക് എത്ര സ്വര്‍ണം വേണമെങ്കിലും സ്വന്തമാക്കാം. പക്ഷേ ആ സ്വര്‍ണം നിയമപരമായ വരുമാനത്തില്‍ നിന്നോ, പാരമ്പര്യമായി ലഭിച്ചതോ ഗിഫ്റ്റായോ ലഭിച്ചതാണെന്ന് തെളിയിക്കാന്‍ കഴിയണം. ഇന്‍കം ടാക്സ് റെയ്ഡ് പോലുള്ള സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയാത്ത പക്ഷം പ്രശ്നങ്ങള്‍ ഉണ്ടാകാം.

ഇന്‍കം ടാക്സ് പരിശോധന നടന്നാലും നിശ്ചിത അളവിലുള്ള സ്വര്‍ണം പിടിച്ചെടുക്കാന്‍ പാടില്ലെന്നാണ് നിയമം. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം, അവിവാഹിതയായ സ്ത്രീ ആണെങ്കില്‍ 250 ഗ്രാം, പുരുഷന് 100 ഗ്രാം വീതം സ്വര്‍ണം കൈവശം വെക്കാം. ഈ പരിധിക്കുള്ളില്‍ സ്വര്‍ണം ഉണ്ടെങ്കില്‍ ബില്‍ ഇല്ലെങ്കിലും സാധാരണയായി അത് പിടിച്ചെടുക്കാന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്. കൃത്യമായ തെളിവുകളുണ്ടെങ്കില്‍ ഇതിന് മുകളിലുള്ള അളവിലും സ്വര്‍ണം കൈവശം വെക്കുന്നതിന് തടസമില്ല.

വലിയ അളവില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ബില്‍/ ഇന്‍വോയ്സ്, ബാങ്ക് ഇടപാട് രേഖ, ഗിഫ്റ്റ് ഡീഡ്, പാരമ്പര്യ രേഖകള്‍, ആദായ നികുതി രേഖകള്‍ തുടങ്ങിയവ സൂക്ഷിക്കണം. ഇവ ഇല്ലെങ്കില്‍ അധിക സ്വര്‍ണം അനധികൃതമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ട്. രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ ബാങ്ക്/ യുപിഐ/ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ്/ ചെക്ക് വഴി മാത്രമേ നടത്താനാകൂ.

പണമിടപാട് പരിധി : പണം നല്‍കി സ്വര്‍ണ്ണം വാങ്ങാം. എന്നാല്‍ ഇടപാട് തുക രണ്ടു ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്.

മൊത്തത്തിലുള്ള വാങ്ങലിന് പരിധിയില്ല: എത്ര വേണമെങ്കിലും സ്വര്‍ണ്ണം വാങ്ങാം. എന്നാല്‍ അതിനായി ഉപയോഗിക്കുന്ന പണം കൃത്യമായി നികുതി അടച്ചതും വെളിപ്പെടുത്തിയതുമായ വരുമാനത്തില്‍ നിന്നുള്ളതായിരിക്കണം എന്ന് മാത്രം.

Modi wants to control gold buying; Questions on whether there is a limit, here the answers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍'; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

'ട്വിഷ ബൈപോളാര്‍, ഗര്‍ഭം അലസി, ദാമ്പത്യം പ്രശ്‌നത്തിലായിരുന്നു'; സമര്‍ഥിന്റെ വാദങ്ങളെ ഡീ കോഡ് ചെയ്ത് സിബിഐ

ഫിഫ ലോകകപ്പ്: പന്തുരുളും മുമ്പേ പ്രതിസന്ധികളുടെ കിക്ക് ഓഫ്; ആശങ്കയുയർത്തി യുദ്ധഭീതി മുതൽ ടിക്കറ്റ് നിരക്കുവരെ

കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി

കൈയ്യക്ഷരം പറയും നിങ്ങളുടെ സ്വാഭാവം

SCROLL FOR NEXT