നിലവിലെ ശമ്പളത്തില്‍ കുറഞ്ഞത് 47 ശതമാനം ജീവനക്കാരെങ്കിലും അതൃപ്തരാണെന്ന് സര്‍വേ പ്രതീകാത്മക ചിത്രം
Business

ശമ്പളം പോരാ..., രാജ്യത്ത് ഭൂരിഭാഗം ജീവനക്കാരും അതൃപ്തര്‍; കൂടുതല്‍ ഐടി മേഖലയില്‍, സര്‍വേ

ഇന്ത്യയില്‍ നിലവിലെ ശമ്പളത്തില്‍ കുറഞ്ഞത് 47 ശതമാനം ജീവനക്കാരെങ്കിലും അതൃപ്തരാണെന്ന് സര്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലവിലെ ശമ്പളത്തില്‍ കുറഞ്ഞത് 47 ശതമാനം ജീവനക്കാരെങ്കിലും അതൃപ്തരാണെന്ന് സര്‍വേ. ശമ്പളം പ്രതീക്ഷയ്‌ക്കൊത്ത് കൂടാത്തതും അതുവഴി ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതതുമാണ് ജീവനക്കാരുടെ അതൃപ്തിക്ക് കാരണം. 77 ശതമാനം പ്രൊഫഷണലുകളും അവരുടെ മേഖലയില്‍ ഗണ്യമായ ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും തൊഴില്‍ പ്ലാറ്റ്‌ഫോമായ ഫൗണ്ട്ഇറ്റിന്റെ സര്‍വേയില്‍ പറയുന്നു.

0-3 വര്‍ഷത്തെ പരിചയമുള്ള എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ അതൃപ്തിയുള്ളത്. ഇതില്‍ ഐടി മേഖലയിലുള്ളവരിലാണ് ഏറ്റവും കൂടുതല്‍ അസംതൃപ്തി. ഐടി മേഖലയിലുള്ള 26 ശതമാനം ജീവനക്കാരും അസംതൃപ്തരാണ്. വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ അപ്രൈസലിനായി കാത്തിരിക്കുന്ന സമയത്താണ് സര്‍വേ റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, 59 ശതമാനം പ്രൊഫഷണലുകള്‍ക്കും കുറഞ്ഞ ശമ്പള വര്‍ധനയാണ് ഉണ്ടായത്. ഇത് ഭൂരിപക്ഷത്തിനും മന്ദഗതിയിലുള്ള വേതന വര്‍ധനയെ സൂചിപ്പിക്കുന്നു. തെരഞ്ഞെടുത്ത തസ്തികകളില്‍ മാത്രമാണ് കാര്യമായ ശമ്പള വര്‍ധന ഉണ്ടായിട്ടുള്ളത്. 13 ശതമാനം പേര്‍ക്ക്് ശമ്പളത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് തൊഴില്‍ ശേഷിയുടെ ഒരു ചെറിയ വിഭാഗത്തില്‍ നിശ്ചലാവസ്ഥയെ സൂചിപ്പിക്കുന്നു.

ശമ്പള വര്‍ധനയില്‍ 35 ശതമാനം പ്രൊഫഷണലുകളും കുറഞ്ഞ വര്‍ധന മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ (0-10%). 29 ശതമാനം പേര്‍ മിതമായ വളര്‍ച്ച (11-20%) പ്രതീക്ഷിക്കുന്നു. 14 ശതമാനം പേര്‍ ഗണ്യമായ വര്‍ധന ആഗ്രഹിക്കുന്നു(21-30%). കരിയറിന്റെ പ്രാരംഭ ഘട്ടങ്ങളിലും ജൂനിയര്‍ ഘട്ടങ്ങളിലുമുള്ള ജീവനക്കാര്‍ ഉയര്‍ന്ന അപ്രൈസലിനെ കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.ഇവരില്‍ 22 ശതമാനം പേര്‍ 30 ശതമാനം ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ ഏറ്റവും ശുഭാപ്തിവിശ്വാസികളായി തുടരുന്നതായും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

35 ശതമാനം പേര്‍ മിതമായതോ ഗണ്യമായതോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഐടി-സോഫ്റ്റ്വെയര്‍ (20%), ബിഎഫ്എസ്ഐ (17%) മേഖലകളില്‍. എന്‍ജിനീയറിങ്, ഉല്‍പ്പാദന രംഗങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 23 ശതമാനംപേരും ഐടി മേഖലയിലെ 18 ശതമാനം പേരും വലിയ തോതിലുള്ള ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും സ്ഥാപനങ്ങള്‍ നൈപുണ്യ വികസന സംരംഭങ്ങള്‍, ഘടനാപരമായ കരിയര്‍ പുരോഗതി പാതകള്‍, മത്സരാധിഷ്ഠിത പ്രതിഫല തന്ത്രങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഫൗണ്ടിറ്റിന്റെ സിഇഒ വി സുരേഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

SCROLL FOR NEXT