വരുമാനം പ്രതിമാസം ഗഡുക്കളായി പിന്‍വലിക്കുന്ന ഓപ്ഷനാണ് സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ പ്രതീകാത്മക ചിത്രം
Business

പ്രതിമാസം 59,000 രൂപ വീതം വരുമാനം, ഇതാ ഒരു മികച്ച റിട്ടയര്‍മെന്റ് പ്ലാന്‍!; വിശദാംശങ്ങള്‍

മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP) മികച്ച ഒരു ഓപ്ഷന്‍ ആയി തെരഞ്ഞെടക്കാവുന്നതാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

സമീപഭാവിയില്‍ തന്നെ ഓഹരി വിപണി ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിരമിച്ച ശേഷമുള്ള ജീവിതം സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘകാല നിക്ഷേപ ആസൂത്രണം ഉപയോഗപ്രദമാകും. മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP) മികച്ച ഒരു ഓപ്ഷന്‍ ആയി തെരഞ്ഞെടക്കാവുന്നതാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മ്യൂച്ചല്‍ ഫണ്ടില്‍ 3,50,000 രൂപയുടെ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ 30 വര്‍ഷം കഴിഞ്ഞ് ഏകദേശം 59,000 രൂപ വീതം പ്രതിമാസ വരുമാനം നേടാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. അത് എങ്ങനെ സാധ്യമാകുമെന്ന് അറിയാം:

മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അനുസരിച്ചും ലംപ്‌സമായും (ഒറ്റത്തവണ നിക്ഷേപം) നിക്ഷേപം നടത്താവുന്നതാണ്. ലംപ്‌സമായി നിക്ഷേപം നടത്തി ദീര്‍ഘകാലത്തിന് ശേഷം അതില്‍ നിന്നുള്ള വരുമാനം പ്രതിമാസം ഗഡുക്കളായി പിന്‍വലിക്കുന്ന ഓപ്ഷനാണ് സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP). മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് വലിയൊരു തുക പിന്‍വലിക്കാനുള്ള ഒരു മാര്‍ഗമാണിത്.

ഒരു നിക്ഷേപകന്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിശ്ചിത തുക നിക്ഷേപിക്കുകയും ദീര്‍ഘകാലത്തിന് ശേഷം ഫണ്ട് ഹൗസിനോട് എല്ലാ മാസവും ഒരു നിശ്ചിത തുകയുടെ നെറ്റ് അസറ്റ് വാല്യൂ (NAV) വിറ്റ് അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഈ രീതി. പല നിക്ഷേപകരും അവരുടെ വിരമിക്കല്‍ ആസൂത്രണത്തിനായി SWP ഉപയോഗിക്കുന്നുണ്ട്.

ഉദാഹരണം:

മ്യൂച്വല്‍ ഫണ്ട് ലംപ്‌സം നിക്ഷേപം- 3,50,000 രൂപ

നിക്ഷേപ കാലയളവ്- 30 വര്‍ഷം

വാര്‍ഷിക നിക്ഷേപ വരുമാനം- 12% ( പ്രതീക്ഷിക്കുന്ന ശരാശരി വരുമാനമാണിത്, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ ഏറ്റകുറച്ചില്‍ സംഭവിക്കാം)

SWP വാര്‍ഷിക വരുമാനം- 7%

3,50,000 രൂപ ഒറ്റത്തവണ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം നോക്കാം:

12 ശതമാനം വാര്‍ഷിക വരുമാനത്തില്‍, നിക്ഷേപത്തില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടം 1,01,35,973 രൂപയായിരിക്കും. നിക്ഷേപ തുകയായ 3,50,000 രൂപ കൂടി കൂട്ടുമ്പോള്‍ സഞ്ചിത തുക 1,04,85,973 രൂപയായി മാറും. ദീര്‍ഘകാല മൂലധന നേട്ട ( longterm capital gain )ത്തിന്മേലുള്ള നികുതിയായി വരിക 12,51,371.625 രൂപയാണ്. ഇത് കുറയ്ക്കുമ്പോള്‍ കൈയില്‍ കിട്ടുക 88,84,601.375 രൂപയായിരിക്കും.

ഈ തുക പിന്‍വലിക്കുന്നതിന് സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP) ഓപ്ഷന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഒരാള്‍ക്ക് പ്രതിമാസ വരുമാനമായി ഏകദേശം 58,766 രൂപ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. അങ്ങനെ നോക്കിയാല്‍ ഇത് ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ പ്രവര്‍ത്തിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 30 വര്‍ഷത്തിന് ശേഷം ഏഴുശതമാനം വാര്‍ഷിക പലിശയുടെ അടിസ്ഥാനത്തിലാണ് വരുമാനം കണക്കാക്കിയിരിക്കുന്നത്. തുടര്‍ന്നുള്ള 30 വര്‍ഷത്തിനുള്ളില്‍ ആകെ പിന്‍വലിച്ച തുക 2,11,56,581 രൂപയായിരിക്കും. അതായത് 60-ാം വയസ് മുതലാണ് സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ അനുസരിച്ച് തുക പിന്‍വലിക്കാന്‍ തുടങ്ങിയതെങ്കില്‍ 90-ാം വയസില്‍ ആയിരിക്കും മൊത്തം പിന്‍വലിച്ച തുക 2,11,56,581 രൂപ ആകുക.

എന്നാല്‍ മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തെയും സ്വാധീനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT