വി മാക്‌സ് ഫാമിലി പ്ലാന്‍ X
Business

ഉയര്‍ന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബണ്‍ഡില്‍ഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാന്‍

വി മാക്‌സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉയര്‍ന്ന ഡാറ്റയും 19 വരെ ഒടിടി സംവിധാനങ്ങളും ആകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കി വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്.

വി മാക്‌സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ബേസിക് സബ്‌സ്‌ക്രിപ്ഷന്‍ വഴിയൊരുക്കും. പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള 18 മറ്റ് ഒടിടികളും വരിക്കാര്‍ക്ക് ആസ്വദിക്കാം.

പ്രൈമറി, സെക്കന്‍ഡറി എന്നീ രണ്ടു കണക്ഷനുകളുള്ള ഈ പദ്ധതിയിലൂടെ 120 ജിബി ഡാറ്റാ പൂള്‍ കൂടി അവതരിപ്പിക്കുന്നതാണ് 871 രൂപ മാത്രം വിലയുള്ള ഇതിന്റെ മറ്റൊരു സവിശേഷത. 70 ജിബി പ്രൈമറി അംഗത്തിനും 40 ജിബി സെക്കന്‍ഡറി അംഗത്തിനും 10 ജിബി ഷെയര്‍ ചെയ്യപ്പെടുന്ന രീതിയിലുമാണ് ഡാറ്റ ലഭ്യമാക്കുക.

ഓരോ നമ്പറിനും പരിധിയില്ലാത്ത രാത്രി ഡാറ്റ (രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ), ഓരോ അംഗത്തിനും 200 ജിബി വീതം ആകെ 400 ജിബി ഡാറ്റ റോള്‍ ഓവര്‍ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപറേറ്ററും തങ്ങളാണെന്ന് വി അവകാശപ്പെടുന്നു. 5ജി ഹാന്‍ഡ് സെറ്റ് ഉള്ളവര്‍ക്ക് മുംബൈ, ഡെല്‍ഹി-എന്‍സിആര്‍, പാട്‌ന, ചണ്ഡിഗഡ്, ബംഗളൂരു എന്നിവിടങ്ങളില്‍ പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭ്യമാണ്. ഒരു ഫാമിലി പ്ലാനില്‍ 299 രൂപ വീതമെന്ന നിരക്കില്‍ എട്ടു വരെ സെക്കന്‍ഡറി അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള പദ്ധതിക്ക് വി അടുത്തിടെ തുടക്കം കുറിച്ചിരുന്നു.

Netflix bundled subscription V Max Family Plan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT