പ്രതീകാത്മക ചിത്രം 
Business

നെറ്റ്ഫ്ളിക്സ് പ്ലാന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു

ആമസോണ്‍ പ്രൈം നിരക്കുകള്‍ അന്‍പതു ശതമാനത്തോളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് നെറ്റ്ഫ്ളിക്സ് നിരക്കുകളില്‍ കുറവു വരുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകള്‍ കുറച്ചു. മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയുമാണ് കുറച്ചത്. 

മുഖ്യ എതിരാളിയായ ആമസോണ്‍ പ്രൈം നിരക്കുകള്‍ അന്‍പതു ശതമാനത്തോളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് നെറ്റ്ഫ്ളിക്സ് നിരക്കുകളില്‍ കുറവു വരുത്തിയത്. 

പ്രതിമാസം 149 രൂപയ്ക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ പ്ലാനില്‍ മെച്ചപ്പെട്ട വിഡിയോ ക്വാളിറ്റിയില്‍ മൊബൈല്‍ ഫോണിലും ടാബിലും സിനിമകളും മറ്റു പരിപാടികളും കാണാം. 199 രൂപയ്ക്ക് ഉപയോഗിക്കാവുന്ന ബേസിക് പ്ലാനില്‍ ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടിവി എന്നിവയില്‍ വിഡിയോ കാണാനാവും. 

മികച്ച വിഡിയോ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കാണാവുന്ന സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന് പ്രതിമാസം 499 രൂപയാണ് നല്‍കേണ്ടത്. ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടിവി എന്നിവയില്‍ ഉപയോഗിക്കാം. നേരത്തെ ഈ  പ്ലാനിന് 649 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. 

ഫോര്‍ കെ, എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കാണാവുന്ന പ്രീമിയം പ്ലാനിന് 649 രൂപയാണ് ചാര്‍ജ്. നേരത്തെ ഇത് 799 രൂപയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്