2022 പ്രീമിയം എഡിഷന്‍ ഹോണ്ട ആക്ടിവ 
Business

പ്രീമിയം ഡിസൈനില്‍ പുതിയ ഹോണ്ട ആക്ടിവ, വില 75,400 രൂപ

ഹോണ്ട ആക്ടിവയുടെ ഏറ്റവും പുതിയ 2022 പ്രീമിയം എഡിഷന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ് വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹോണ്ട ആക്ടിവയുടെ ഏറ്റവും പുതിയ 2022 പ്രീമിയം എഡിഷന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ് വിപണിയില്‍ അവതരിപ്പിച്ചു.  പ്രീമിയം ഡിസൈനിലാണ് പുത്തന്‍  ആക്ടിവ നിരത്തുകളിലെത്തുന്നത്.

പുതുതലമുറയിലെ  റൈഡര്‍മാരെ ആകര്‍ഷിക്കാന്‍ പുതിയ പതിപ്പിന്റെ മുന്‍ ഭാഗത്ത് സ്വര്‍ണനിറത്തില്‍  ഹോണ്ട ചിഹ്‌നം  മുദ്രണം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ത്രീഡി ഗോള്‍ഡന്‍ നിറത്തില്‍ ആക്ടിവ എംബ്ലവും വശങ്ങളില്‍ പ്രീമിയം എഡിഷന്‍ വര്‍ണാങ്കിത ചിഹ്നവുമുണ്ട്. ഗോള്‍ഡന്‍ നിറത്തിലാണ് ഇതിന്റെ ചക്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സാഡില്‍ ബ്രൗണ്‍ സീറ്റുകള്‍ക്കൊപ്പം അകത്തെ കവറുകളിലെ കഫേ ബ്രൗണ്‍ നിറവും ആക്ടിവ പ്രീമിയം എഡിഷന്റെ അഴക് വര്‍ധിപ്പിക്കുന്നു.

മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ മൂന്ന് ആകര്‍ഷകമായ നിറഭേദങ്ങളില്‍, ഡീലക്‌സ് വേരിയന്റില്‍ മാത്രമായി പുതിയ ആക്ടിവ പ്രീമിയം എഡിഷന്‍ ലഭിക്കും. 75,400 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

ഡിസൈനും കൂടുതല്‍ മികവുറ്റതാക്കിയിട്ടുണ്ട്. ഓരോ പുതിയ അപ്‌ഡേറ്റും വാഹനത്തെ കൂടുതല്‍ ട്രെന്‍ഡിയാക്കുകയും ചെയ്‌തെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.  2022 പ്രീമിയം പതിപ്പിലൂടെ ആക്ടിവയുടെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു