മാരുതി സ്വിഫ്റ്റ് ഫയൽ
Business

അപ്‌ഡേറ്റഡ് ഹാച്ച്ബാക്ക്, കൂടുതല്‍ ഉയരവും നീളവും; രണ്ടു പുതിയ തലമുറ സ്വിഫ്റ്റ് മോഡലുകളുമായി മാരുതി

വരും മാസങ്ങളില്‍ പുതിയ രണ്ടു മോഡലുകള്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ പുതിയ രണ്ടു മോഡലുകള്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പുതിയ തലമുറ കാറാണ് ഇതില്‍ ഒന്ന്. സ്വിഫ്റ്റിന്റെ സെഡാന്‍ മോഡലായ ഡിസൈറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് രണ്ടാമത്തേത്.

സ്വിഫ്റ്റിന്റെ പുതിയ മോഡലിന്റെ ഉല്‍പ്പാദനം ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ സ്വിഫ്റ്റ് ഏപ്രിലില്‍ അവതരിപ്പിച്ചേക്കും. അപ്‌ഡേറ്റ് ചെയ്ത ഹാച്ച്ബാക്ക് പുതിയ ചില ഫീച്ചറുകളോട് കൂടിയാണ് അവതരിപ്പിക്കുക. ഇതിന്റെ ഡിസൈന്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കുമെന്നാണ് വിവരം. ബോണറ്റിന് കീഴില്‍, 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Z12E പെട്രോള്‍ എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇത് ഒരു മൈല്‍ഡ്‌ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന് പഴയ മോഡലിനേക്കാള്‍ 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലായിരിക്കും. വലിയ ഫ്രീ സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് HVAC എന്നിവയും പുതിയ ഫീച്ചറുകളായി വരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

82 bhp കരുത്തും 108 Nm torque ഉം പുറപ്പെടുവിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായാണ് ഡിസൈറിന്റെ പുതിയ മോഡല്‍ വരുന്നത്. 1.2ലിറ്റര്‍ ത്രീസിലിണ്ടര്‍ Z12E പെട്രോള്‍ എഞ്ചിനാണ് ഡിസൈറിന് കരുത്തുപകരുക. സണ്‍റൂഫാണ് മറ്റൊരു സവിശേഷത.

ഓട്ടോമാറ്റിക് എച്ച്‌വിഎസി, കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും പാക്കേജിന്റെ ഭാഗമാകും. പുതിയ ഫ്രണ്ട് ഗ്രില്ലും നവീകരിച്ച ഹെഡ്‌ലാമ്പും ടെയില്‍ ലാമ്പുകളും പുതിയ സെറ്റ് ബമ്പറുകളും ഉള്‍പ്പെടുന്നതാണ് പുതിയ തലമുറ സ്വിഫ്റ്റ് ഡിസൈര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT