പുതുതലമുറ സ്‌കോഡ കോഡിയാക് image credit: Bharat Mobility Global Expo 2025
Business

Skoda Kodiaq: ഡ്യുവല്‍- ടോണ്‍ അലോയ് വീലുകള്‍, ഒമ്പത് എയര്‍ബാഗുകള്‍; പുതുതലമുറ സ്‌കോഡ കോഡിയാക് ലോഞ്ച് ഏപ്രില്‍ 17ന്

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് ഈ മാസം 17ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് ഈ മാസം 17ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് കോഡിയാക് പ്രദര്‍ശിപ്പിച്ചത്. ബ്രാന്‍ഡിന്റെ പുനെയിലെ നിര്‍മ്മാണ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന പുതിയ കോഡിയാകിന് 40 ലക്ഷത്തിലധികം രൂപയാണ് പ്രതീക്ഷിക്കുന്നത്.

സ്‌പോര്‍ട്‌ലൈന്‍, ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ വേരിയന്റില്‍ പൂര്‍ണ്ണമായും കറുത്ത ഫ്രണ്ട് ഗ്രില്‍, കറുത്ത ഔട്ട്സൗണ്ട് റിയര്‍ വ്യൂ മിററുകള്‍, സവിശേഷമായ അലോയ് വീലുകള്‍ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ അടക്കം നിരവധി മറ്റു സവിശേഷതകളുമായാകാം ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ വിപണിയില്‍ എത്തുക. ഇത് ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റിന് പ്രീമിയം ലുക്ക് നല്‍കും.

188 BHP യും 320 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. കോഡിയാക്കിന്റെ ഇന്റീരിയര്‍ സംബന്ധിച്ച് പൂര്‍ണവിവരം ലഭ്യമല്ല. പക്ഷേ റൈറ്റ് ഹാന്‍ഡ് ഡ്രൈവിനായി രൂപകല്‍പ്പന ചെയ്ത യൂറോപ്യന്‍ മോഡലിനോട് ഇത് വളരെ സാമ്യമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 13 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 എഡിഎഎസ്, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാകാം കോഡിയാക്കിന്റെ മറ്റു സവിശേഷതകള്‍.

ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി കാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ അടക്കം നിരവധി സുരക്ഷാ സംവിധാനങ്ങളുമായി എസ് യുവി പുറത്തിറങ്ങാനാണ് സാധ്യത. മെച്ചപ്പെട്ട സംരക്ഷണത്തിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (എഡിഎഎസ്) ഇതില്‍ സജ്ജീകരിച്ചിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT