പ്രതീകാത്മക ചിത്രം 
Business

സാമൂഹിക മാധ്യമങ്ങള്‍ ലോക്ക് ചെയ്യും, ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; വാട്‌സ്ആപ്പില്‍ പുതിയ തട്ടിപ്പ്, ജാഗ്രത 

ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന മാധ്യമം എന്ന നിലയില്‍ വാട്‌സ്ആപ്പിന്റെ സ്വീകാര്യത ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന മികച്ച മാധ്യമം എന്ന നിലയില്‍ വാട്‌സ്ആപ്പിന്റെ സ്വീകാര്യത ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇത് അവസരമായി കണ്ട് തട്ടിപ്പുകളും വര്‍ധിക്കുന്നുണ്ട്. ഇതുവരെ ഒടിപി പങ്കുവെച്ചുള്ള തട്ടിപ്പുകളാണ് കൂടുതലും കേട്ടിരുന്നത്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് കൂടുതലായി പുറത്തുവരുന്നത്.

വിവിധ സേവനങ്ങള്‍ക്ക് എന്ന വ്യാജേന സമീപിക്കുന്ന സൈബര്‍ തട്ടിപ്പുകാരാണ് സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്.  സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന മാത്രയില്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ രഹസ്യമായി പ്രവേശിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.ഇതുപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നത് വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍.

സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, ഉപയോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വരെ ലോക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാസ് വേര്‍ഡ് മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതോടെ ഉപയോക്താവിന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണ്. 

സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണം ലഭിക്കുന്ന തട്ടിപ്പുകാര്‍ക്ക് സന്ദേശങ്ങളും ഒടിപിയും വായിക്കാന്‍ സാധിക്കും. ഇതിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. 

വാട്‌സ്ആപ്പില്‍ അറിയാത്ത നമ്പറില്‍ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകളോട് പ്രതികരിക്കാതെയിരിക്കുകയാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ഒരു വഴി. ഒടിപി, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ ഷെയര്‍ ചെയ്യാതിരിക്കുക. ആരോടും പാസ് വേര്‍ഡ് വെളിപ്പെടുത്തരുത്. സ്‌ക്രീന്‍ ഷെയര്‍ റിക്വസ്റ്റുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചിട്ടില്ല എന്ന് ഉറപ്പാക്കുന്നതും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ സഹായകമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT