blending 15 percent Isobutanol in diesel file
Business

വിപ്ലവം സൃഷ്ടിക്കുമോ?, ഡീസലിന് പകരം 100 ശതമാനം ഐസോബ്യൂട്ടനോള്‍ ഇന്ധനം; പുതിയ പദ്ധതിയുമായി കേന്ദ്രം, നേട്ടം ഇങ്ങനെ

ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയതിന് സമാനമായി ഡീസലിലും മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഡീസലില്‍ 15 ശതമാനം വരെ ഐസോബ്യൂട്ടനോള്‍ (Isobutanol) കലര്‍ത്താന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

എഥനോള്‍ നേരിട്ട് ഡീസലില്‍ കലര്‍ത്താന്‍ സാധിക്കില്ല. അതിനാല്‍ എഥനോളിനെ ഐസോബ്യൂട്ടനോള്‍ ആയി മാറ്റി ഡീസലില്‍ കലര്‍ത്തി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 100 ശതമാനം എഥനോളിലും ഐസോബ്യൂട്ടനോളിലും പ്രവര്‍ത്തിക്കുന്ന രണ്ട് ജനറേറ്റര്‍ സെറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി. ഐസോബ്യൂട്ടനോളിന് ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുണ്ട്. എന്‍ജിനുകളില്‍ ഇത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് മലിനീകരണം വളരെ കുറവാണ്. 100 ശതമാനം എഥനോള്‍, 100 ശതമാനം ഐസോബ്യൂട്ടനോള്‍ എന്നിങ്ങനെ രണ്ട് ദീര്‍ഘകാല ലക്ഷ്യവും സര്‍ക്കാരിന് ഉണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

നിലവില്‍ മോദി സര്‍ക്കാര്‍ 15 ശതമാനം ഐസോബ്യൂട്ടനോള്‍ ബ്ലെന്‍ഡിങ് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയപ്പോഴും തുടക്കത്തില്‍ 15% ബ്ലെന്‍ഡ് ആയിരുന്നു നടപ്പാക്കിയിരുന്നത്. പിന്നീട് ഇത് E20 (20% എഥനോള്‍ + 80% പെട്രോള്‍), E85 (85% എഥനോള്‍ + 15% പെട്രോള്‍), E100 (100% എഥനോള്‍) എന്നിങ്ങനെ വര്‍ധിപ്പിക്കുകയായിരുന്നു. നിലവില്‍ E100 ഫ്‌ലെക്‌സ് ഫ്യുവലില്‍ ഓടുന്ന രാജ്യത്തെ ആദ്യ വാഹനമായ വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡല്‍ മാരുതി പുറത്തിറക്കുകയും ചെയ്തു. നിലവില്‍ E85 ഇന്ധനം ലിറ്ററിന് സാധാരണ പെട്രോളിനേക്കാള്‍ 20 രൂപ വിലക്കുറവിലാണ് രാജ്യത്ത് ലഭ്യമാകുന്നത്. അതേ സമയം വാഹനത്തിന്റെ മൈലേജ് ഇതിന് ആനുപാതികമായി കുറയും. എന്നാല്‍ വൈകാതെ എഥനോള്‍ ബ്ലെന്‍ഡിങ് വ്യാപകമാകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് പകുതിയോളമായി കുറയുമെന്നാണ് വിലയിരുത്തല്‍.

Nitin Gadkari’s big plan after E20 petrol: Modi government now eyes blending 15 percent Isobutanol in diesel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും

40 വർഷത്തെ ഒളിജീവിതം, പുതിയ പേര്, പുതിയ കുടുംബം; ഒടുവിൽ കള്ളുഷാപ്പിലെ വീരവാദത്തിൽ കുടുങ്ങി കൊലക്കേസ് പ്രതി

മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല

'ഡ്രൈവിങ് ലൈസന്‍സ്' ചെയ്യില്ലെന്ന് മമ്മൂക്ക, അന്ന് വിഷമിച്ചു, പക്ഷെ പിന്നീട് കാരണം മനസിലായി; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍