പ്രതീകാത്മക ചിത്രം 
Business

ഇനി തോന്നുവരെയെല്ലാം അഡ്മിനാക്കാന്‍ കഴിയില്ല; വാട്‌സ്ആപ്പില്‍ പുതിയ മാറ്റം 

തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് അഡ്മിന്‍ അവകാശങ്ങള്‍ നല്‍കുന്നതിന് ചാനല്‍ ഉടമകള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം.

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂപിപ്പിക്കുന്നത്. ചാനല്‍ ഉടമകള്‍ക്ക് കൂടുതല്‍ പേരെ വാട്‌സാപ്പ് അഡ്മിനാക്കണമെങ്കില്‍ ഇന്‍വിറ്റേഷന്‍ അയക്കാമെന്നതാണ് പുത്തന്‍ ഫീച്ചര്‍. 

ഐഒഎസിലെ ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഫീച്ചര്‍ ലഭ്യമായതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം ഐഒഎസ് 23.25.10.70 ല്‍ റ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുക, ശേഷം ടെസ്റ്റ്ഫ്‌ലൈറ്റ് ആപ്പ് വഴി അപ്ഡേറ്റ് ചെയ്യണം. ചാനല്‍ ഇന്‍ഫോ സ്‌ക്രീനിനുള്ളില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് 'ഇന്‍വൈറ്റ് അഡ്മിന്‍' എന്ന ഫീച്ചര്‍ പരീക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് അഡ്മിന്‍ അവകാശങ്ങള്‍ നല്‍കുന്നതിന് ചാനല്‍ ഉടമകള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇങ്ങനെ 15 അഡ്മിന്‍മാരെ വരെ ക്ഷണിക്കാന്‍ കഴിയും.

ചാനലില്‍ അഡ്മിന്‍മാരെ നിയമിക്കുമ്പോള്‍ അനുവാദമില്ലാതെ ഇനി ചെയ്യാന്‍ കഴിയില്ലെന്നതാണ് ഇതിനര്‍ത്ഥം. ഇന്‍വിറ്റേഷന്‍ ആ വ്യക്തി അസ്സെപ്റ്റ് ചെയ്താല്‍ മാത്രമെ ഇനി ഇതിന് സാധിക്കൂ. അഡ്മിന്‍മാര്‍ക്ക് ചാനലിന്റെ പേര്, ഐക്കണ്‍, വിവരണം എന്നിവ പോലുള്ള വിശദാംശങ്ങള്‍ പരിഷ്‌കരിക്കാനാകും. ചാനലില്‍ ഫീഡ്ബാക്കായി ഏതൊക്കെ ഇമോജികള്‍ അനുവദനീയമാണെന്ന് നിയന്ത്രിക്കുന്നതിലൂടെ അഡ്മിനുകള്‍ക്ക് ചാനല്‍ ക്രമീകരണങ്ങള്‍ എഡിറ്റ് ചെയ്യാനും കഴിയും.

അപ്ഡേറ്റ് അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ മാത്രമല്ല, ചാനലിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ സജീവമായി പങ്കെടുക്കാന്‍ അഡ്മിന്‍മാരെ അനുവദിക്കുന്നു. അഡ്മിനുകള്‍ക്ക് ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും മറ്റ് അഡ്മിനുകളില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ പരിശോധിക്കാനും ഉള്ളടക്കം എഡിറ്റ് ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും.

മറ്റ് അഡ്മിന്‍മാരെ ചേര്‍ക്കാനോ റിമൂവ് ചെയ്യാനോ അല്ലെങ്കില്‍ ചാനല്‍ റിമൂവ് ചെയ്യാനോ ഇത്തരം അഡ്മിന്‍മാര്‍ക്ക് കഴിയില്ല. ഈ നിയന്ത്രണങ്ങള്‍ ചാനലിന്റെ അവശ്യ സുരക്ഷാ സംവിധാനങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ചാനല്‍ മാനേജ്‌മെന്റ്
സുഗമമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT