പ്രതീകാത്മക ചിത്രം 
Business

1.12 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്, 71 ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി: കേന്ദ്രം

1.12 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് 71 ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കേന്ദ്രം പാര്‍ലമെന്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 1.12 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് 71 ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കേന്ദ്രം പാര്‍ലമെന്റില്‍. 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലാണ് ഇത്രയും വെട്ടിപ്പ് നടന്നത്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് മൊത്തം ജിഎസ്ടി വെട്ടിപ്പ് 1.51 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായും ധനമന്ത്രാലയം അറിയിച്ചു.

രാജ്യസഭയില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം. 2023ല്‍ ഒക്ടോബര്‍ വരെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 154 പേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. 18,541 കോടി രൂപ വീണ്ടെടുത്തു. 

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1.31 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വെട്ടിപ്പുമായി ബന്ധപ്പെട്ട്  190 പേരെയാണ് അറസ്റ്റ് ചെയ്തത്. 33,226 കോടി രൂപ വീണ്ടെടുക്കുകയും ചെയ്തു. 2021-22, 2020-21, 2019-20 എന്നി വര്‍ഷങ്ങളില്‍ നികുതി വെട്ടിപ്പ് യഥാക്രമം 73,238 കോടി, 49,384 കോടി, 40,853 കോടി എന്നിങ്ങനെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT