NPS Vatsalya പ്രതീകാത്മക ചിത്രം
Business

പതിനായിരം രൂപ വീതം നിക്ഷേപിക്കാന്‍ തയ്യാറാണോ?, കുട്ടി കോടീശ്വരനാകുന്നത് കാണാം; എന്‍പിഎസ് വാത്സല്യ, സവിഷേതകള്‍

കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി ആലോചിക്കുന്നുണ്ടോ? കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ട് സ്വതന്ത്രമായി മാനേജ് ചെയ്യാന്‍ കഴിയും. ഈ സ്‌കീം മാതാപിതാക്കളെ അവരുടെ കുട്ടികളുടെ വിരമിക്കല്‍ മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സേവിംഗ്സ് ആരംഭിക്കാന്‍ സഹായിക്കുന്നു.

ആര്‍ക്കാണ് യോഗ്യത?

ആധാര്‍, പാന്‍ കാര്‍ഡുകളുള്ള 18 വയസിന് താഴെയുള്ള ഇന്ത്യക്കാര്‍ , വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നിവരുടെ മാതാപിതാക്കള്‍ക്ക് ഈ നിക്ഷേപം ആരംഭിക്കാന്‍ കഴിയും. നോമിനിയായി രക്ഷാകര്‍ത്താവിന്റെ പേര് തന്നെ നല്‍കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും.

പ്രമുഖ ബാങ്കുകളുടെ ശാഖകള്‍, പോസ്റ്റ് ഓഫീസ് എന്നിവയില്‍ കൂടിയും പിഎഫ്ആര്‍ഡിഎ വെബ്‌സൈറ്റ് വഴിയും അക്കൗണ്ട് ആരംഭിക്കാം. https://npstrust.org.in സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ വഴിയും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്. കൈവശം 250 രൂപ ഉണ്ടെങ്കില്‍ തന്നെ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല.

നിക്ഷേപം നടത്തുന്നത് എവിടെയെല്ലാം?

ഓരോരുത്തരുടെ താത്പര്യം അനുസരിച്ച് റിസക് കൂടിയ മേഖലയിലും സുരക്ഷിതമായ മേഖലയിലും നിക്ഷേപിക്കാനാകും. റിസ്‌ക് കൂടിയ, അതേപോലെ തന്നെ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാവുന്ന ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്. അതേപോലെ തന്നെ റിസ്‌ക് കുറഞ്ഞ എന്നാല്‍ നിശ്ചിത വരുമാനം പ്രതീക്ഷിക്കാവുന്ന കമ്പനി കടപ്പത്രങ്ങള്‍, റിസ്‌ക് തീരെ കുറഞ്ഞ എന്നാല്‍ പ്രതീക്ഷിക്കാവുന്ന വരുമാനവും തീരെ കുറഞ്ഞ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റമെന്റ് ട്രസ്റ്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ് തുടങ്ങിയ ബദല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിങ്ങനെ നാലു ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് നിക്ഷേപം നടത്താവുന്നതാണ്. അംഗീകൃത പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരുടെ പട്ടികയില്‍ നിന്ന് ഇഷ്ടമുള്ള ഫണ്ട് മാനേജറെ തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.

വിദ്യാഭ്യാസം, ഗുരുതരമായ രോഗങ്ങളുടെ ചികിത്സ, 75 ശതമാനത്തിന് മുകളിലുള്ള വൈകല്യം എന്നിവയ്ക്ക് 18ന് മുന്‍പ് തന്നെ ഭാഗിക പിന്‍വലിക്കലും അനുവദിക്കും. അക്കൗണ്ട് തുറന്നതിന് ശേഷം മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിക്കലുകള്‍ അനുവദനീയമാണ്. ഇത് മൊത്തം കോര്‍പ്പസിന്റെ 25 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ കുട്ടിക്ക് 18 വയസ്സ് തികയുന്നതിനുമുമ്പ് രണ്ട് പിന്‍വലിക്കല്‍ മാത്രമേ അനുവദിക്കൂ.

കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ എന്ത് സംഭവിക്കും?

പ്രായപൂര്‍ത്തിയായ ശേഷം, വരിക്കാരന്‍ പുതിയ കെവൈസി പൂര്‍ത്തിയാക്കണം.

സാധാരണ എന്‍പിഎസിലേക്ക് (ഓള്‍ സിറ്റിസണ്‍ മോഡല്‍) പൂര്‍ണ്ണമായും മാറും

80 ശതമാനം വരെ ഒറ്റത്തവണയായി പിന്‍വലിക്കാനും ബാക്കി ആന്വിറ്റിയില്‍ നിക്ഷേപിക്കാനും അനുവദിക്കും

മൊത്തം കോര്‍പ്പസ് 8 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ മുഴുവന്‍ തുകയും പിന്‍വലിക്കാം

21 വയസ്സിനുള്ളില്‍ ഒരു ഓപ്ഷനും തെരഞ്ഞെടുത്തില്ലെങ്കില്‍, എന്‍പിഎസ് വ്യവസ്ഥ അനുസരിച്ച് അക്കൗണ്ട് സ്വയമേവ ഉയര്‍ന്ന റിസ്‌കുള്ള ഇക്വിറ്റി ഓപ്ഷനിലേക്ക് മാറ്റപ്പെടും.

ഉദാഹരണമായി മാതാപിതാക്കള്‍ വര്‍ഷം പതിനായിരം രൂപ വീതം 18 വര്‍ഷത്തേയ്ക്ക് നിക്ഷേപം നടത്തുകയാണെങ്കില്‍ 10 ശതമാനം റിട്ടേണ്‍ കിട്ടുന്ന പക്ഷം നിക്ഷേപം ഏകദേശം അഞ്ചുലക്ഷമായി ഉയരും. 60 വയസ് തികയുന്നത് വരെ നിക്ഷേപം തുടരുകയാണെങ്കില്‍ നിക്ഷേപം 2.75 കോടിയായി ഉയരും. ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിക്കുന്ന തുകയില്‍ ഉണ്ടാവുന്ന വ്യത്യാസം അനുസരിച്ച് ഇതില്‍ മാറ്റം വരാം.

nps account for minors know nps vatsalya features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോറ്റിയേ കേറ്റിയേ പാട്ട് കോണ്‍ഗ്രസ് മറന്നോ?, സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടിയിലേക്ക് ആപേക്ഷിക്കാം

മാസം 5,550 രൂപ പെന്‍ഷന്‍; അറിയാം ഈ സ്‌കീം

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

SCROLL FOR NEXT