ന്യൂഡല്‍ഹി: റിട്ടയര്‍മെന്റ് കാലത്ത് വരുമാനം വരുമാനം നല്‍കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് എന്‍പിഎസ്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള ഈ പദ്ധതി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആണ് കൈകാര്യം ചെയ്യുന്നത്.
എസ്‌ഐപികളില്‍ ഹ്രസ്വകാലം മുതല്‍ ദീര്‍ഘകാലത്തേക്ക് വരെ നിക്ഷേപിക്കാം, അതേസമയം എന്‍പിഎസില്‍ 60 വയസ്സ് വരെ കാത്തിരിക്കേണ്ടതുണ്ട്. എസ്‌ഐപി ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണ്. അതില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി കോര്‍പ്പസ് കെട്ടിപ്പടുക്കുന്നതിന് പതിവായി ഒരു തുക നിക്ഷേപിക്കാന്‍ കഴിയും.
20 വര്‍ഷത്തേക്ക് 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ നിന്ന് മികച്ച വരുമാനം നല്‍കാന്‍ കഴിയുന്ന നിക്ഷേപ ഓപ്ഷന്‍ ഏതാണെന്ന് നോക്കാം.
എന്‍പിഎസ്:
രണ്ടുതരം എന്‍പിഎസ് അക്കൗണ്ടുകള്‍ ഉണ്ട്.
പെന്‍ഷന്‍ അക്കൗണ്ട് (ടയര്‍-I): പിന്‍വലിക്കലിന് ചില നിയന്ത്രണങ്ങളുണ്ട്.
വോളണ്ടറി സേവിംഗ്‌സ് അക്കൗണ്ട് (ടയര്‍-II): ഇതിന് കീഴില്‍, എളുപ്പത്തില്‍ പണം പിന്‍വലിക്കാം
എന്‍പിഎസ് നിക്ഷേപം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
എന്‍പിഎസില്‍ 60 വയസാകുമ്പോള്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം പിന്‍വലിക്കാന്‍ അനുവാദമുണ്ട്. ബാക്കി തുക പതിവ് പെന്‍ഷനായി ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കാം. ഇത് എല്ലാ പൗരന്മാര്‍ക്കും ലഭ്യമാണ്. റിസ്‌ക് ടോളറന്‍സും പ്രായവും അടിസ്ഥാനമാക്കി എത്ര പണം ഓഹരി വിപണിയിലേക്ക് നീക്കിവെയ്ക്കണമെന്ന് നിക്ഷേപകന് തീരുമാനിക്കാം.
എസ്‌ഐപി എന്താണ്?
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഒരു മാര്‍ഗമാണ് എസ്‌ഐപി. ഇത് ഒരു മാര്‍ക്കറ്റ് ലിങ്ക്ഡ് സ്‌കീമാണ്. എന്നിരുന്നാലും, റുപ്പീ കോസ്റ്റ് ആവറേജിങ്, കോമ്പൗണ്ട് പലിശ, നിക്ഷേപ തുകയും ഫണ്ട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.
എസ്‌ഐപി vs എന്‍പിഎസ്
എസ്‌ഐപി ഫ്‌ലെക്‌സിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കാനും എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാനും കഴിയും. മറുവശത്ത്, എന്‍പിഎസ് പ്രാഥമികമായി ഒരു വിരമിക്കല്‍ കേന്ദ്രീകൃത നിക്ഷേപമാണ്. കോര്‍പ്പസ് സാധാരണയായി 60 വയസ്സ് വരെ ലോക്ക് ചെയ്തിരിക്കും. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ ഭാഗിക പിന്‍വലിക്കല്‍ സാധ്യമാണ്.
നികുതി ആനുകൂല്യങ്ങള്‍
എന്‍പിഎസില്‍ നികുതി രഹിത വിരമിക്കല്‍ ഫണ്ട് നിര്‍മ്മിക്കാന്‍ കഴിയും. അതേസമയം എസ്‌ഐപി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതുണ്ട്.
20 വര്‍ഷത്തേക്ക് പ്രതിമാസം 12,000 രൂപ നിക്ഷേപിച്ചാല്‍ എത്ര കോര്‍പ്പസ് സമാഹരിക്കാന്‍ കഴിയും?
എസ്‌ഐപികള്‍ വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം 12,000 രൂപ നിക്ഷേപിച്ചാല്‍, 20 വര്‍ഷത്തിനുള്ളില്‍ 1,19,89,775 രൂപയുടെ (1.19 കോടി രൂപ) കോര്‍പ്പസ് സമാഹരിക്കാന്‍ കഴിയും.
ആകെ നിക്ഷേപം: 28,80,000 രൂപ
കാലയളവ്: 20 വര്‍ഷം
പ്രതീക്ഷിക്കുന്ന വരുമാനം: 12%
ആകെ വരുമാനം: 1,19,89,775 രൂപ
എന്‍പിഎസ്:
പ്രതിമാസ സംഭാവന: 12,000 രൂപ
നിക്ഷേപ കാലയളവ്: 20 വര്‍ഷം
വാര്‍ഷിക വരുമാനം: 11.96 ശതമാനം
ആന്വിറ്റി വരുമാന നിരക്ക്: 7 ശതമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates