ആനന്ദ് സുബ്രഹ്മണ്യന്‍/ഫയല്‍ 
Business

എന്‍എസ്ഇ ക്രമക്കേട്: ആനന്ദ് സുബ്രഹ്മണ്യന്‍ അറസ്റ്റില്‍

ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നാഷനല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചുമായി (എന്‍എസ്ഇ) ബന്ധപ്പെട്ട ക്രമക്കേടില്‍ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. 

ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണയെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. ഹിമാലയത്തിലെ  സന്യാസിയുടെ താല്‍പര്യപ്രകാരം എന്‍എസ്ഇയില്‍ ചിത്ര ക്രമേക്കടു നടത്തുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതായി സെബി കണ്ടെത്തിയതിനെ തുടര്‍ന്നാണു സിബിഐ നടപടി. സന്യാസി ആരെന്നു കണ്ടെത്തിയിട്ടില്ല. ഇത് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്ര, മുന്‍ സിഇഒ രവി നരെയ്ന്‍ എന്നിവര്‍ രാജ്യം വിടുന്നതു തടയാന്‍ സിബിഐ തിരച്ചില്‍ നോട്ടിസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ ചിത്രയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT