അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞത് അഞ്ചുശതമാനം വരെ ഫയൽ
Business

ഇന്ധനവില കുറയ്ക്കുമോ?, അസംസ്‌കൃത എണ്ണ വില അഞ്ചുശതമാനം ഇടിഞ്ഞു; കാരണം ചൈന?

കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞത് അഞ്ചുശതമാനം വരെ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞത് അഞ്ചുശതമാനം വരെ. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ഏകദേശം നാലുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരല്‍ ഒന്നിന് 71.34 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം തുടരുന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വിലയിലാണ് കഴിഞ്ഞയാഴ്ച അഞ്ചുശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ നിന്നുള്ള ആവശ്യകതയില്‍ കുറവ് വന്നാണ് അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് കാരണമാണ് എണ്ണ ആവശ്യകത കുറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉല്‍പ്പാദന വളര്‍ച്ച മന്ദഗതിയിലായതും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രശ്‌നങ്ങളും ചൈനയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കവും ചൈനയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞതോടെ ഇന്ത്യയില്‍ എണ്ണ വിതരണ കമ്പനികള്‍ എണ്ണ വില കുറയ്ക്കുമോ എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. വില കുറയുന്നത് മൂലം എണ്ണ വിതരണ കമ്പനികളുടെ ലാഭം ഉയരും എന്നതിനാല്‍ വൈകാതെ തന്നെ എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാവുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി