വണ്‍ പ്ലസ് 13 ലോഞ്ച് ജനുവരിയില്‍  image credit: oneplus
Business

അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വണ്‍ പ്ലസ് 13 ലോഞ്ച് ജനുവരിയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ മുന്‍നിര മോഡലായ വണ്‍ പ്ലസ് 13ന്റെ ആഗോള ലോഞ്ച് ജനുവരിയില്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ മുന്‍നിര മോഡലായ വണ്‍ പ്ലസ് 13ന്റെ ആഗോള ലോഞ്ച് ജനുവരിയില്‍. സ്മാര്‍ട്ട്ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മിഡ്നൈറ്റ് ഓഷ്യന്‍, ബ്ലാക്ക് എക്ലിപ്‌സ്, ആര്‍ട്ടിക് ഡോണ്‍. മിഡ്നൈറ്റ് ഓഷ്യന്‍ വേരിയന്റ് ഫോണിന്റെ പിന്നില്‍ മൈക്രോ - ഫൈബര്‍ വെഗന്‍ ലെതര്‍ ഫിനിഷ് ഉണ്ടാവും. പോറലുകളില്‍ നിന്നും സ്‌ക്രാച്ചുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചര്‍. പൊടി, ജല പ്രതിരോധത്തിനായി IP68, IP69 റേറ്റിങ്ങുകളുമായാണ് ഫോണ്‍ വരുന്നത്.

വണ്‍പ്ലസ് 13 ആദ്യം ചൈനയിലാണ് അവതരിപ്പിച്ചത്. 2024 ഒക്ടോബറിലായിരുന്നു ലോഞ്ച്. Qualcomm Snapdragon 8 Elite ചിപ്പാണ് ഇതിന് കരുത്തുപകരുക. വണ്‍പ്ലസ് 13ന്റെ ചൈനീസ് വേരിയന്റില്‍ ക്വാഡ് കര്‍വ്സ് ഗ്ലാസ് സംരക്ഷണമുള്ള 6.82 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്. ഇത് 3168x1440 റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ തെളിച്ചമുള്ള ദൃശ്യങ്ങള്‍ക്കായി 120Hz റിഫ്രഷ് നിരക്കിനെയും ഇത് പിന്തുണയ്ക്കുന്നു. ഡിസ്പ്ലേ 4,500 നിറ്റ്സ് പീക്ക് തെളിച്ചം വാഗ്ദാനം ചെയ്യുന്നു. ബയോമെട്രിക് ഓതന്റിക്കേഷനായി അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത.

ട്രിപ്പിള്‍ 50എംപി പിന്‍ കാമറ സംവിധാനമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50MP Sony LYT 808 പ്രൈമറി സെന്‍സര്‍, 50എംപി അള്‍ട്രാ വൈഡ് കാമറ,3x ഒപ്റ്റിക്കല്‍ സൂമും OIS ഉം ഉള്ള 50MP ടെലിഫോട്ടോ ലെന്‍സ്, 32 എംപിയുള്ള മുന്‍ കാമറ എന്നിവയാണ് കാമറ സംവിധാനത്തില്‍ വരുന്നത്. 24 ജിബി വരെ റാമും ഒരു ടിബി വരെ സ്‌റ്റോറജും ഇത് വാഗ്ദാനം ചെയ്യും.

കമ്പനിയുടെ ഗ്ലേസിയര്‍ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത 6,000mAh ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. 100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്, മാഗ്‌നറ്റിക് അറ്റാച്ച്മെന്റോടുകൂടിയ 50W വയര്‍ലെസ് ചാര്‍ജിങ് എന്നിവയാണ് മറ്റു പ്രത്യകതകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT