OnePlus Nord 5 and Nord CE 5 launch tuesday image credit: oneplus
Business

25,000 രൂപ മുതല്‍ വില; വണ്‍പ്ലസിന്റെ രണ്ടു പുത്തന്‍ ഫോണുകളുടെ ലോഞ്ച് ചൊവ്വാഴ്ച, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് നോര്‍ഡ് ശ്രേണിയില്‍ പുതിയ രണ്ടു ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് നോര്‍ഡ് ശ്രേണിയില്‍ പുതിയ രണ്ടു ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നോര്‍ഡ് 5, നോര്‍ഡ് സിഇ 5 എന്നി ഫോണുകള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സമ്മര്‍ ലോഞ്ച് ഇവന്റിലാണ് ഫോണുകള്‍ അവതരിപ്പിക്കുക. മികച്ച കാമറ സാങ്കേതികവിദ്യ, കൂടുതല്‍ ശക്തമായ ചിപ്സെറ്റ്, മെച്ചപ്പെട്ട ബാറ്ററി എന്നിവയോടെയാണ് ഫോണുകള്‍ വിപണിയില്‍ എത്തുക എന്ന് കമ്പനി അറിയിച്ചു.

നോര്‍ഡ് 5ന് 30,000 രൂപ മുതല്‍ 35,000 രൂപ വരെയായിരിക്കാം വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നോര്‍ഡ് സിഇ 5ന് അല്‍പ്പം വില കുറയാം. ഏകദേശം 25000 രൂപയായിരിക്കാം വില. സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് പ്രോസസര്‍ ആദ്യമായി അവതരിപ്പിക്കുന്ന വണ്‍പ്ലസ് ഫോണ്‍ എന്ന പ്രത്യേകത നോര്‍ഡ് 5ന് ഉണ്ട്. പ്രത്യേകിച്ച് സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 ചിപ്പ്‌സെറ്റിലാണ് ഫോണ്‍ വരുന്നത്. 4nm പ്രോസസ്സില്‍ നിര്‍മ്മിച്ച ഈ നൂതന ചിപ്സെറ്റ് LPDDR5X റാമുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ നോര്‍ഡ് സിഇ 5ല്‍ മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 8350 അപെക്‌സ് പ്രോസസറാണ് പ്രവര്‍ത്തിക്കുക.

മുന്‍ഗാമിയായ നോര്‍ഡ് 4നെ അപേക്ഷിച്ച് ഇമേജിങ്ങിലും മൊത്തത്തിലുള്ള പ്രകടനത്തിലും വലിയ മാറ്റങ്ങളുമായാണ് നോര്‍ഡ് 5 വരുന്നത്. ഫോണില്‍ മുന്നിലും പിന്നിലും ഡ്യുവല്‍ 50MP കാമറ ക്രമീകരണം ഉണ്ടാകും. പിന്‍ഭാഗത്ത് ഉയര്‍ന്ന നിലവാരമുള്ള LYT700 പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുത്തും. വിപുലമായ ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിവുള്ള 8MP അള്‍ട്രാ-വൈഡ് കാമറയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത്, ഉപയോക്താക്കള്‍ക്ക് ഓട്ടോഫോക്കസ് പിന്തുണയുള്ള 50MP JN5 സെല്‍ഫി ഷൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. ഇത് മികച്ചതും വളരെ വിശദമായതുമായ പോര്‍ട്രെയ്റ്റുകള്‍ക്ക് സഹായകമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

വണ്‍പ്ലസ് നോര്‍ഡ് സിഇ 5ല്‍ 50എംപി മെയിന്‍ സെന്‍സറും 8എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍-ലെന്‍സ് പിന്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി, ഉപകരണത്തില്‍ 16എംപി ഫ്രണ്ട് ഫേസിങ് കാമറ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

OnePlus is set to expand its popular Nord series with the OnePlus Nord 5 and Nord CE 5

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT