ഓപ്പോ കെ 13 ഫോൺ ( oppo) എഎൻഐ
Business

ഓപ്പോയുടെ പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ( oppo) പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഓപ്പോ റെനോ 14 ആയിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി ഒരു ടീസര്‍ പുറത്തുവിട്ടെങ്കിലും ഫോണിന്റെ സ്‌പെസിഫിക്കേഷന്‍ വെളിപ്പെടുത്തിയിട്ടില്ല.

ഓപ്പോ റെനോ 14 സീരീസ് അല്ലെങ്കില്‍, ഓപ്പോ കെ 13 സീരീസില്‍ നിന്നുള്ള പുതിയ മോഡല്‍ ഇതില്‍ ഒന്നായിരിക്കാം പുതിയ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റെനോ 14, റെനോ 14 പ്രോ എന്നിവ ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

പുതിയ ഓപ്പോ സ്മാര്‍ട്ട്ഫോണ്‍ ആകര്‍ഷകമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഓപ്പോ റെനോ 14, റെനോ 14 പ്രോ എന്നിവ ജൂലൈ ആദ്യ വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാനില റെനോ 14 ന്റെ അടിസ്ഥാന വേരിയന്റ് കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്.

റെനോ 14 സീരീസ് 6.59 ഇഞ്ച്, 6.83 ഇഞ്ച് OLED ഡിസ്പ്ലേ വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നു. ഓപ്പോ റെനോ 14 മീഡിയാടെക് ഡൈമെന്‍സിറ്റി 8350 SoC വാഗ്ദാനം ചെയ്യുമ്പോള്‍ റെനോ 14 പ്രോ മീഡിയാടെക് ഡൈമെന്‍സിറ്റി 8450 SoC വാഗ്ദാനം ചെയ്യുന്നു. ഈ ഫോണുകള്‍ 50MP പ്രൈമറി കാമറയുമായാണ് വിപണിയില്‍ എത്തുക. റെനോ 14 ന് 6000mAh ബാറ്ററിയും റെനോ 14 പ്രോയ്ക്ക് 6200mAh ബാറ്ററി കരുത്തും ഉണ്ടാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT