റെനോ 12 ഫൈവ് ജി image credit: OPPO
Business

നിരവധി എഐ ഫീച്ചറുകള്‍, ഓപ്പോ റെനോ 12 സീരീസ് ഫോണുകളുടെ ലോഞ്ച് വെള്ളിയാഴ്ച; സവിശേഷതകള്‍ അറിയാം

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യയുടെ ഓപ്പോ റെനോ 12 സീരീസ് ഫോണുകള്‍ വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യയുടെ ഓപ്പോ റെനോ 12 സീരീസ് ഫോണുകള്‍ വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓപ്പോ റെനോ 12 സീരീസിന് കീഴില്‍ 12 ഫൈവ് ജി, റെനോ 12 പ്രോ ഫൈവ് ജി എന്നി മോഡലുകളാണ് വിപണിയില്‍ എത്തുന്നത്. ഇവയുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കാമറയാണ് ഈ രണ്ടു ഫോണിന്റെയും പ്രത്യേകത.

എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസര്‍ 2.0, എഐ സ്റ്റുഡിയോ, എഐ ക്ലിയര്‍ ഫേസ് എന്നിങ്ങനെ പേരുകളിലായിരിക്കും കാമറ. ഫോട്ടോ എഡിറ്റിംഗിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

വരാനിരിക്കുന്ന റെനോ 12 സീരീസില്‍ എഐ സാങ്കേതികവിദ്യയാണ് ഏറ്റവും പുതിയ മാറ്റം. ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാകും. 50എംപി മെയിന്‍ സെന്‍സറും 50എംപി സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടെ ആകര്‍ഷകമായ കാമറ ഫീച്ചറുകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യും.

ഒറ്റ സ്റ്റോറേജ് വേരിയന്റിലായിരിക്കും റെനോ 12 ഇറങ്ങാന്‍ സാധ്യത.8 ജിബി റാമും 256 ജിബി സ്റ്റോറേജുമായിട്ടായിരിക്കും ഫോണ്‍ ഇറങ്ങുക. എന്നാല്‍ റെനോ 12 പ്രോ രണ്ടു സ്റ്റോറേജ് വേരിയന്റുകള്‍ അവതരിപ്പിച്ചേക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജും, 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള രണ്ടു വേരിയന്റുകള്‍ അവതരിപ്പിക്കാനാണ് സാധ്യത.

റെനോ 12 ഫൈവ് ജി:

6.7 ഇഞ്ച് ഫുള്‍ HD പ്ലസ് ഫ്‌ലെക്‌സിബിള്‍ അമോലെഡ് സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റും പരമാവധി 1,200 നിറ്റ് തെളിച്ചവും.

Gorilla Glass 7i പരിരക്ഷ

MediaTek Dimensity 7300-Energy ചിപ്സെറ്റാണ് കരുത്തുപകരുക.

ആസ്‌ട്രോ സില്‍വര്‍, മാറ്റ് ബ്രൗണ്‍, സണ്‍സെറ്റ് പീച്ച് നിറങ്ങളില്‍ ലഭ്യമാണ്.

AI ക്ലിയര്‍ ഫേസ്, AI റൈറ്റര്‍, AI റെക്കോര്‍ഡിംഗ് സമ്മറി, AI ഇറേസര്‍ 2.0 എന്നിവയുള്‍പ്പെടെ നിരവധി AI സവിശേഷതകളോടെ

80W SuperVOOC ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററി

അള്‍ട്രാ വൈഡ് ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സറിനൊപ്പം ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) പിന്തുണയുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍. 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ മൂന്നാം സെന്‍സറും ഉണ്ട്.

സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 32 എംപി മുന്‍ കാമറയാണ് ഹാന്‍ഡ്സെറ്റിനുള്ളത്.

പൊടിക്കും ജല പ്രതിരോധത്തിനും 1P65 റേറ്റിംഗ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റെനോ 12 പ്രോ ഫൈവ് ജി:

6.7ഇഞ്ച് ഫുള്‍ HD+ ഫ്‌ലെക്‌സിബിള്‍ അമോലെഡ് സ്‌ക്രീന്‍, 120Hz റിഫ്രഷ് നിരക്കും പരമാവധി 1,200 നിറ്റ് തെളിച്ചവും

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷ.

MediaTek Dimensity 7300-Energy ചിപ്സെറ്റാണ് കരുത്തു പകരുന്നത്.

സ്പേസ് ബ്രൗണ്‍, സണ്‍സെറ്റ് ഗോള്‍ഡ് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്.

AI ക്ലിയര്‍ ഫേസ്, AI റൈറ്റര്‍, AI റെക്കോര്‍ഡിംഗ് സമ്മറി, AI ഇറേസര്‍ 2.0 എന്നിവയുള്‍പ്പെടെ നിരവധി AI സവിശേഷതകളോടെ

പൊടിക്കും വാട്ടര്‍ പ്രതിരോധത്തിനും 1P65 റേറ്റിംഗ്.

80W SuperVOOC ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

SCROLL FOR NEXT