കുരുമുളക് കിലോയ്ക്ക് 700 രൂപ പ്രതീകാത്മക ചിത്രം
Business

റെക്കോര്‍ഡ് ഭേദിക്കുമോ? കിലോയ്ക്ക് 700 രൂപ; കുരുമുളക് വില കുതിക്കുന്നു

വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ ഒരുങ്ങുകയാണ് കുരുമുളക് വില.

കിലോയ്ക്ക് 700 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതിന് മുന്‍പ് 2012ലാണ് കുരുമുളക് വില ഏറ്റവുമധികം ഉയര്‍ന്നത്. കിലോയ്ക്ക് 720 രൂപയായിരുന്നു അന്നത്തെ വില.

സംസ്ഥാനത്തെ കുരുമുളക് ഉല്‍പ്പാദനം ഇത്തവണ 40 ശതമാനം ഇടിഞ്ഞു. കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണ് വില ഉയരാന്‍ കാരണം. മാര്‍ച്ച് ആദ്യവാരത്തോടെ മുക്കാല്‍ ഭാഗത്തോളം വിളവെടുപ്പും പൂര്‍ത്തിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT