പ്രതീകാത്മക ചിത്രം 
Business

സ്മാര്‍ട്ട്‌ഫോണിലെ സ്വകാര്യവിവരങ്ങള്‍ അപകടത്തില്‍?, സുരക്ഷാഭീഷണി; മുന്നറിയിപ്പുമായി ടെക്ക് കമ്പനി 

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാഭീഷണി. ചിത്രങ്ങള്‍, കോള്‍ റെക്കോര്‍ഡിംഗ്, ടെക്‌സ്റ്റ് മെസേജുകള്‍ തുടങ്ങി സ്വകാര്യവിവരങ്ങള്‍ സ്‌പൈവയര്‍ ചോര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് സ്‌പൈവയര്‍. ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്ന് വ്യക്തികളുടെ സ്മാര്‍ട്ട്‌ഫോണിലെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്നാണ് ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്ക് ക്രഞ്ച് മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്‌പൈവയറിന്റെ പേര് പറയുന്നത് സുരക്ഷാഭീഷണി വര്‍ധിപ്പിക്കും. സൈബര്‍ തട്ടിപ്പുകാര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ വേഗത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും ടെക്ക് ക്രഞ്ച് പറയുന്നു.

സ്‌പൈവയര്‍ വികസിപ്പിച്ചവരുമായി ബന്ധപ്പെടാനുള്ള  ശ്രമത്തിലാണ്. സുരക്ഷാഭീഷണി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. അല്ലാത്തപക്ഷം ആയിരക്കണക്കിന് ആളുകളുടെ സ്വകാര്യവിവരങ്ങള്‍ അപകടത്തിലാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വ്യാജ ആപ്പിന്റെ മറവിലാണ് സ്‌പൈവയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് തെറ്റിദ്ധരിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ സ്വകാര്യവിവരങ്ങളാണ് ചോര്‍ത്തുക. മറ്റുള്ളവരെ നിരീക്ഷിക്കാനും മറ്റുമാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. പങ്കാളിയെ നിരീക്ഷിക്കാന്‍ സ്‌പൈവയറുകള്‍ ഉപയോഗിക്കുന്നത് നിത്യസംഭവമാണ്. സ്‌പൈവയറുകളെ സംബന്ധിച്ച് വിപുലമായ നിലയില്‍ അന്വേഷിക്കുന്നതിനിടെയാണ് സുരക്ഷാഭീഷണി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ, വ്യാജ പരസ്യങ്ങളെ കുറിച്ച് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്ലേസ്റ്റോറില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി നിയമവിരുദ്ധമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് പരസ്യങ്ങള്‍. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT