പഞ്ചാബ് നാഷണല്‍ ബാങ്ക്  ഫയൽ
Business

പിഎന്‍ബി 680 ഡേയ്‌സ് സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം; അഞ്ചു ലക്ഷമിട്ടാല്‍ എത്ര കിട്ടും? പത്തുലക്ഷമായാലോ?

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ പല ബാങ്കുകളുടെയും വായ്പാ നിരക്കിന് പുറമേ എഫ്ഡി നിരക്കിലും വര്‍ധന ഉണ്ടായിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ പല ബാങ്കുകളുടെയും വായ്പാ നിരക്കിന് പുറമേ എഫ്ഡി നിരക്കിലും വര്‍ധന ഉണ്ടായിട്ടുണ്ട്. കൂടുതല്‍ റിട്ടേണ്‍ ലഭിക്കുമെന്നതിനാല്‍ ബാങ്ക് എഫ്ഡിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപം. 680 ദിവസം കാലാവധിയുള്ള സ്‌പെഷ്യല്‍ എഫ്ഡി സ്‌കീമിന് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് 7.65 ശതമാനം വരെ റിട്ടേണ്‍ ആണ് വാഗ്ദാനം ചെയ്യുന്നത്.

രണ്ട് വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണിത്. ഈ സ്‌കീം തെരഞ്ഞെടുക്കുന്ന സാധാരണ ഉപഭോക്താക്കള്‍ക്ക് 6.90 ശതമാനം പലിശയാണ് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് അധികമായി അര ശതമാനം പലിശ കൂടി ലഭിക്കും. അതായത് 7.40 ശതമാനം. എന്നാല്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.65 ശതമാനം ഉയര്‍ന്ന പലിശനിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്.

അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും എത്ര പലിശ ലഭിക്കും?

അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുന്ന സാധാരണ ഉപഭോക്താക്കള്‍ക്ക് പലിശയിനത്തില്‍ 67,965 രൂപയാണ് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 73,187 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 75,813 രൂപയുമാണ് കൈയില്‍ കിട്ടുക. പത്തുലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 1,51,626 രൂപ വരെയാണ് പലിശയായി ലഭിക്കുക. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനാണ് ഇത്രയും ഉയര്‍ന്ന തുക ലഭിക്കുക. സാധാരണ ഉപഭോക്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും യഥാക്രമം 1,35,930 രൂപയും 1,46,373 രൂപയുമാണ് പലിശയിനത്തില്‍ ലഭിക്കുക.

PNB 680-day FD rates: Calculate returns on 5 lakh and 10 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

രാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങി വിദ്യാര്‍ഥിനി; കൃത്യസമയത്ത് പരീക്ഷാഹാളില്‍ എത്തിച്ച് എസിപി, കൈയടി

ഷമി ബിജെപിയിലേക്ക്?, നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി

‘ഓപ്പറേഷൻ സിന്ദൂർ’ വിവാദം: മേജർ രവിക്ക് അഞ്ച് ലക്ഷം അഡ്വാൻസ് നൽകി; രേഖകളുണ്ടെന്ന് നിർമ്മാതാവ്

കുഞ്ഞുലാലേട്ടനെ കൈയ്യിലെടുത്ത് ലളിതാമ്മ; കണ്ണുനനച്ച് അതിമനോഹരത്തിലെ 'കാവൽ മിഴിയെ'