

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. 'കാവൽ മിഴിയെ' എന്ന് പേരിട്ടിരിക്കുന്ന ഗാനം ക്രിസ്റ്റകലയും കെ.എസ്. ഹരിശങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നു. 'ദി പോയട്രി ഓഫ് ഹോപ്പ്' എന്ന വിശേഷണത്തോടെയാണ് അണിയറപ്രവർത്തകർ ഗാനം പുറത്തിറക്കിയത്.
ഡിസംബർ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തിജീവിതങ്ങളിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മീരാ ജാസ്മിനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇടവേളയ്ക്ക് ശേഷം മോഹൻലാലും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
'തുടരും' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.
ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. നരൻ, പുലിമുരുകൻ, തുടരും തുടങ്ങി മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു.
എഡിറ്റിങ്: ഷെഫീഖ് വി ബി, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുല്‍ദാസ്, കോസ്റ്റും: മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി: സ്റ്റണ്ട് സിൽവ, മേക്കപ്പ്: റോണെക്‌സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്സ കെ എസ്തപ്പാൻ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, വിതരണം: സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ്: അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates