'അപ്പോൾ മമ്മൂക്ക ഇല്ലല്ലേ?', 'മായനി'ൽ നിങ്ങൾ കണ്ടവരല്ലാതെ ആരുമില്ല; വ്യക്തത നൽകി നിർമാതാക്കൾ

ചിത്രത്തിന്റെ ട്രെയിലറും പ്രമോഷണൽ വീഡിയോകളും പുറത്തുവന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.
Mayan
MayanFacebook
Updated on: 
1 min read

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മായനി'നെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി അണിയറപ്രവർത്തകർ. ചിത്രത്തിൽ മമ്മൂട്ടി കറുത്തച്ചന്റെ വേഷത്തിൽ എത്തുമെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിന്റെ ഒന്നാം അധ്യായത്തിലെ താരസാന്നിധ്യത്തെക്കുറിച്ച് നിർമാതാക്കൾ വിശദീകരണം നൽകിയത്.

ചിത്രത്തിന്റെ ട്രെയിലറും പ്രമോഷണൽ വീഡിയോകളും പുറത്തുവന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ പ്രമോഷണൽ വീഡിയോകളിലൂടെ ഇതിനകം പരിചയപ്പെടുത്തിയ മുഖങ്ങളല്ലാതെ മറ്റാരും ഒന്നാം അധ്യായത്തിൽ ഉണ്ടാകില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് നിർമാതാക്കൾ ഇക്കാര്യം അറിയിച്ചത്.

'പ്രിയപ്പെട്ടവരെ, ഞങ്ങളുടെ 'മായൻ' സിനിമയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഒന്നാം അധ്യായത്തിൽ പ്രമോഷണൽ വീഡിയോകളിലൂടെ ഇതിനകം പരിചയപ്പെടുത്തിയ മുഖങ്ങളല്ലാതെ മറ്റാരും ഉണ്ടാകില്ല', എന്നായിരുന്നു അണിയറപ്രവർത്തകരുടെ കുറിപ്പ്.

'കളങ്കാവൽ' എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് ഒരുക്കുന്ന ചിത്രമാണ് 'മായൻ'. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കുമായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Mayan
'ഈശ്വരൻ ഇനി റൊമാന്റിക് ഹീറോ'; ജിത്തു മാധവൻ നസ്ലെൻ ചിത്രം ഫെബ്രുവരിയിൽ?
Mayan
'കുഞ്ഞു മകളെ... സ്‌നേഹ നിധിയെ'; സിദ്ധു'വിലെ ലിറിക്കല്‍ വിഡിയോ പുറത്ത്; പാടിയത് നജീം അര്‍ഷാദ്
Mayan
'കണിക പോലും അവളെ സംശയിക്കില്ല, അന്യായ വിധി അംഗീകരിക്കാനാവില്ല'; ലിജു കൃഷ്ണയ്‌ക്കെതിരെ ഐസൂട്ടി
Summary

Producers clarify that there is no one in 'Maayan' other than those already revealed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mayan
Mayan
DGP, Chennithala
Naslen, Raja Karuppaswamy, Sandeep Pradeep
X

FOLLOW US

ON GOOGLE DISCOVER