Punjab National Bank file
Business

പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് ഉടമയാണോ?; ഇക്കാര്യം ചെയ്തില്ലെങ്കില്‍ ബുധനാഴ്ചയ്ക്ക് ശേഷം അക്കൗണ്ട് 'ക്ലോസ്' ആകും

അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യാതൊരു ഇടപാടുകളും നടത്താത്ത അക്കൗണ്ട് ഉടമകള്‍ക്കാണ് ബാങ്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ചയ്ക്കകം അക്കൗണ്ട് സജീവമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടമകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 15ന് ശേഷം ഇത്തരം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നിഷ്‌ക്രിയമായതും നിലവില്‍ സീറോ ബാലന്‍സ് ഉള്ളതുമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ നടപടി ബാധകമാകുക എന്നും ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകള്‍ സജീവമാക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ബാങ്ക് വിവരം പങ്കുവെച്ചിട്ടുണ്ട്. ഏപ്രില്‍ 15നകം അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കാനാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനായി അടുത്തുള്ള പിഎന്‍ബി ബ്രാഞ്ച് സന്ദര്‍ശിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് സജീവമാക്കാനാണ് ബാങ്കിന്റെ നിര്‍ദേശം.

നിശ്ചിത സമയപരിധിക്കുള്ളില്‍ അക്കൗണ്ട് സജീവമാക്കിയില്ലെങ്കില്‍, തൊട്ടടുത്ത ദിവസം (ഏപ്രില്‍ 16) മുതല്‍ മുന്‍കൂട്ടി അറിയിക്കാതെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും ബാങ്ക് വ്യക്തമാക്കി. ലളിതമായ കെവൈസി അപ്ഡേഷന്‍ വഴിയോ അല്ലെങ്കില്‍ അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്തുന്നതിലൂടെയോ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് ഒഴിവാക്കാവുന്നതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിഷ്‌ക്രിയമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനാണ് ഈ നടപടിയെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കി. ബാലന്‍സ് ഇല്ലാത്തതും ഇടപാടുകള്‍ നടക്കാത്തതുമായ അക്കൗണ്ടുകള്‍ ബാങ്കുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അക്കൗണ്ടിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കൃത്യമായ വിവരമില്ലാത്ത ഉപഭോക്താക്കള്‍, പ്രത്യേകിച്ച് കുറച്ചു വര്‍ഷങ്ങളായി അക്കൗണ്ട് ഉപയോഗിക്കാത്തവര്‍, ഉടന്‍ തന്നെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടണമെന്നും ബാങ്ക് അറിയിച്ചു.

PNB Customers Alert: PSU bank to close these accounts from April 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി