post office scheme പ്രതീകാത്മക ചിത്രം
Business

പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാകും; കിസാന്‍ വികാസ് പത്രയുടെ നേട്ടങ്ങള്‍ എന്തെല്ലാം?

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നിരവധി ലഘുസമ്പാദ്യപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നിരവധി ലഘുസമ്പാദ്യപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 11 മാസം (ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് സവിശേഷത.

നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. കൂട്ടുപലിശ ആണ് എന്നത് കൊണ്ട് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കും. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്. കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്.

പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്. നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും സാധിക്കും.

Post Office kisan vikas patra, and it's details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമ്പത്തിക ലോകത്തേയ്ക്കുള്ള കണ്ണാടി'; പുതിയ അധ്യായം ചേര്‍ത്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വെബ്‌സൈറ്റ് മിഴിതുറന്നു

'നിനക്കൊരു സമയം വരുമെടാ, നീ ഒരു സിനിമാ നടനാകും, അപ്പാപ്പൻ അന്ന് പറയുമായിരുന്നു'; ഇന്നസെന്റിന്റെ കൊച്ചുമകൻ പറയുന്നു

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കും; കാടുകടത്തൽ ഹൈക്കോടതി അനുമതിയോടെ മാത്രം: വനംമന്ത്രി

റിസ്‌ക് കുറയ്ക്കാം, ദീര്‍ഘകാല ഇക്വിറ്റി നേട്ടങ്ങള്‍; എസ്ടിപിയും എസ്‌ഐപിയും തമ്മിലുള്ള വ്യത്യാസമെന്ത്?

കർഷകർ ശ്രദ്ധിക്കുക! ബാങ്ക് അക്കൗണ്ടിൽ പിഴവുണ്ടോ?, ധനസഹായം മുടങ്ങിയേക്കാം