'നിനക്കൊരു സമയം വരുമെടാ, നീ ഒരു സിനിമാ നടനാകും, അപ്പാപ്പൻ അന്ന് പറയുമായിരുന്നു'; ഇന്നസെന്റിന്റെ കൊച്ചുമകൻ പറയുന്നു

'എപ്പോഴെങ്കിലും നല്ലൊരു അവസരം തേടി വരുമെന്ന് അന്നേ വിശ്വസിച്ചിരുന്നു'.
Innocent Sonnet
Innocent Sonnetഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ്, 'പ്രേംപാറ്റ' എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 27 നാണ് തിയറ്ററുകളിലെത്തുന്നത്. ജോമോൻ ജ്യോതിർ, സൈജു കുറുപ്പ്, അനുശ്രീ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഇപ്പോഴിതാ താൻ 'പ്രേംപാറ്റ'യിലേക്ക് വന്നതിനെക്കുറിച്ചും സിനിമയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും തുറന്നുപറയുകയാണ് ഇന്നസെന്റ് സോണറ്റ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്നസെന്റ് സോണറ്റ്. "ചെറുപ്പംതൊട്ടേ സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.

അപ്പാപ്പന്റെ അടുത്ത് അന്ന് തന്നെ പറയുമായിരുന്നു. അന്ന് അപ്പാപ്പൻ പറയും ‘നിനക്കൊരു സമയം വരുമെടാ, അന്ന് നീയൊരു സിനിമയിൽ അഭിനയിക്കും, നീ ഒരു സിനിമാ നടനാകും’ എന്ന്. ആ വാക്കുകൾ എനിക്ക് വലിയ പ്രചോദനമായിരുന്നു. അപ്പാപ്പൻ ഓരോ പുതിയ സിനിമയിൽ അഭിനയിക്കുന്നതും ആ കഥാപാത്രമായി സ്‌ക്രീനിൽ പകർന്നാടുന്നതും ഏറെ കൗതുകത്തോടെയാണ് ഞാൻ നിരീക്ഷിച്ചിരുന്നത്.

എന്റെ സഹോദരി അന്നയെ ഒരിക്കൽ സത്യനങ്കിൾ (സത്യൻ അന്തിക്കാട്) സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചു. എന്നാൽ, അവൾക്ക് താല്പര്യമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ ആ ഫോൺ വാങ്ങിച്ചു, റോളൊന്ന് മാറ്റി എനിക്കു തരാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എപ്പോഴെങ്കിലും നല്ലൊരു അവസരം തേടി വരുമെന്ന് അന്നേ വിശ്വസിച്ചിരുന്നു.

'ഹായ് ഗയ്സ്' എന്ന പേരിൽ ഒരു സിനിമയിലേക്ക് കുറച്ചുനാൾ മുൻപ്‌ എനിക്കൊരു അവസരം വന്നിരുന്നു. ആ സിനിമയുടെ ലോഞ്ചിങ്ങിൽെവച്ച് ഡ്യൂപ്ലിക്കേറ്റല്ല, ഒറിജിനിലാണ് എന്നു പറഞ്ഞ് ഞാനൊരു പ്രസംഗം നടത്തിയിരുന്നു. ആ വിഡിയോ ഏറെ വൈറലായി. അതുകണ്ടാണ് സംവിധായകനായ ആമിർ പള്ളിക്കൽ അപ്പനെ വിളിക്കുന്നത്. തന്റെ പുതിയ സിനിമയിലേക്ക് ഇന്നുവിന് പറ്റിയ ഒരു കഥാപാത്രമുണ്ട്, അഭിനയിക്കാൻ വിടുമോ എന്ന്.

അപ്പൻ എന്റെ അടുത്ത് കാര്യം പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതംമൂളി. കാരണം ആമിർ ഇക്കയുടെ 'ആയിഷ', 'എക്സ്ട്രാ ഡീസന്റ്' എന്നീ സിനിമകൾ ഞാൻ കണ്ടതാണ്. രണ്ടും നല്ല വർക്കുകളായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം എന്നു പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് ഞാൻ പ്രേംപാറ്റയുടെ ഭാഗമാകുന്നത്".- ഇന്നസെന്റ് സോണറ്റ് പറഞ്ഞു.

Innocent Sonnet
രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാനായില്ല, ആ കുഞ്ഞുങ്ങളെ ഓര്‍മ വരും; ഇപ്പോഴും ആ കാഴ്ചകള്‍ എന്നെ പിന്തുടരുന്നു: കുഞ്ചാക്കോ ബോബന്‍
Innocent Sonnet
മലയാളത്തിൽ പാളിയാലും തെലുങ്കിൽ 'ഡിക്യു​ഗാരു ഗ്യാരണ്ടി'; കേരളത്തിൽ സ്ക്രീനുകൾ കൂട്ടി 'എഒടി', ഹൈദരാബാദിൽ സോൾഡ് ഔ‌ട്ട്
Innocent Sonnet
ഗോപിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അപ്പനെ ഓര്‍മ വന്നു, കണ്ണു നിറഞ്ഞു; അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍...: കുഞ്ചാക്കോ ബോബന്‍
Summary

Innocent Sonnet talks about his debut movie Prempaatta.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dheem Tharikida Thom, Mukesh
Nithya Menen
Saiju Kurup
Amaram, Ashokan
X

FOLLOW US

ON GOOGLE DISCOVER