

മലയാള സിനിമയിലെ മുന്‍നിര നടനാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ബോയ് വേഷങ്ങളില്‍ നിന്നും കാമ്പുള്ള നടനിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ വളര്‍ച്ച കയ്യടി അര്‍ഹിക്കുന്നതാണ്. സമീപകാലത്തായി തന്നിലെ നടനെ നിരന്തരം തേച്ചുമിനുക്കിയെടുക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാന്‍ സാധിക്കുന്നത്.
കുഞ്ചാക്കോ ബോബനിലെ നടന്‍ കയ്യടി നേടിയ സിനിമകളിലൊന്നാണ് വലിയ ചിറകുള്ള പക്ഷികള്‍. ഡോക്ടര്‍ ബിജു ഒരുക്കിയ സിനിമ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കഥയായിരുന്നു പറഞ്ഞത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നത്.
''എന്‍ഡോസള്‍ഫാന്‍ ബാധിതരുമായി ബന്ധപ്പെട്ട സിനിമയാണത്. അവരുടെ വേദനകള്‍, കഷ്ടപ്പാടുകള്‍ നേരിട്ടു ഞാന്‍ കണ്ടു. സത്യമായി പറയുകയാണ്. എനിക്ക് രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാനായില്ല. ആ കുഞ്ഞുങ്ങളെ ഓര്‍മ വരും. ഇപ്പോഴും ആ കാഴ്ചകള്‍ എന്നെ പിന്തുടരുന്നുണ്ട്'' എന്നാണ് താരം പറഞ്ഞത്. അഭിനയിക്കുന്നതിനിടെ കരഞ്ഞു പോയ സംഭവം പങ്കുവെക്കുകയായിരുന്നു താരം.
അതേസമയം, ഹെയ്ല്‍ മേരിയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. വിഷ്ണു രവികുമാര്‍ ആണ് സിനിമയുടെ സംവിധാനം. ജിആര്‍ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണിത്. മാര്‍ട്ടിന്‍ പ്രകാട്ടും ഡോക്ടര്‍ നീരജ് രാജനും ചേര്‍ന്നാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂട്, അനു സിത്താര. വിനയ് ഫോര്‍ട്ട്, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates