'കൊല്ലത്ത് നടന്നതാണ് അത്, ഇന്ന് എല്ലാവരും ചിരിക്കും, അന്നത് പറയുമ്പോൾ ഭയങ്കര ടെൻഷനായിരുന്നു'; 'ഒത്തില്ല' ഡയലോ​ഗിന് പിന്നിലെ കഥ പറഞ്ഞ് നടൻ

'അടി തുടങ്ങുമ്പോഴേക്കും മാറിക്കളയും, അടി കാണാനാണ് ഇവരിങ്ങനെ പറയുന്നത്'.
Dheem Tharikida Thom, Mukesh
Dheem Tharikida Thom, Mukeshവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

മുൻപിൽ കാമറ ‌ഓൺ ആക്കി വച്ചിട്ട് ഇന്നസെന്റ്, നെടുമുടി വേണു, പറവൂർ ഭരതൻ, പപ്പു, മുകേഷ് എന്നിവരൊക്കെ നിന്നങ്ങ് ജീവിച്ച സിനിമയായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ 'ധീം തരികിട തോം'. മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിലുണ്ട്.

അതിലേറ്റവും ഹിറ്റായത് നടൻ മുകേഷിന്റെ 'ഒത്തില്ല... ഒത്തില്ല' എന്ന ഡയലോ​ഗാണ്. ഇന്നും സാഹചര്യത്തിനും സന്ദർഭത്തിനുമനുസരിച്ച് ഈ ഡയലോ​ഗ് നമ്മൾ ഉപയോ​ഗിക്കാറുണ്ട്. ഇപ്പോഴിതാ ഈ ഡയലോ​ഗിന് പിന്നിലെ കഥ പറയുകയാണ് മുകേഷ്. ഇപ്പോൾ ആ ഡയലോ​ഗ് പറഞ്ഞെല്ലാവരും ചിരിക്കുന്നുണ്ടെന്നും, പക്ഷേ അന്ന് അത്രമാത്രം ടെൻഷനടിച്ച ഒരു സീനായിരുന്നു അതെന്നും മുകേഷ് ഓർത്തെടുത്തു.

'കോസ്മിക് സാംസൺ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ക്ലബ്ബ് എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു മുകേഷ്. "ആ കാലഘട്ടത്തിൽ പ്രിയദർശന്റെ സിനിമകളിൽ ​ഗ്രൂപ്പ് കളിയാണ്. ഓടരുത് അമ്മാവാ ആളറിയാം, അയൽവാസി ഒരു ദരിദ്രവാസി ഇങ്ങനെ ഒരുപാട് ​ഗ്യാങ് ഉണ്ട്.

മണിയൻപിള്ള രാജു, ജ​ഗദീഷ്, ശ്രീനിവാസൻ, കുതിരവട്ടം പപ്പു അങ്ങനെയാണ്. പ്രത്യേകമായിട്ടൊരു കാരക്ടർ ഇല്ല, ​ഗ്രൂപ്പ് ആണ്. ആർക്ക് വേണമെങ്കിലും ഏത് ഡയലോ​ഗും പറയാം, ഓക്കെയാണ്. അല്ലാതെ, ഒരു കഥാപാത്രം അയാൾ ആ ഡയലോ​ഗ് പറയില്ല എന്നൊന്നില്ല. ആര് പറഞ്ഞാലും ഓക്കെയാണ്. ​ഗ്രൂപ്പിൽ നിൽക്കുകയല്ലേ. പ്രിയദർശന്റെ ഒരു സന്തോഷത്തിൽ നിന്നും ഒരു ഡയലോ​ഗ് വന്നു.

'നീ പറ, രണ്ട് പ്രാവശ്യം ആ ഡയലോ​ഗ് പറയുന്നത് തെറ്റിച്ച് കഴിഞ്ഞാൽ നിന്നെ മാറ്റും. വേറെ ആൾക്ക് കൊടുക്കും' എന്ന്. അപ്പോഴുള്ള നമ്മുടെ ഒരു ടെൻഷനുണ്ട്. ഇതെങ്ങനെയെങ്കിലും കറക്ടായി വരണം. അങ്ങനെയുള്ളൊരു ഫൈറ്റിലാണ് നമ്മളെല്ലാവരും കേറി വരുന്നത്. ഒത്തില്ല... എന്ന് പറഞ്ഞ സംഭവം കൊല്ലത്ത് നടന്നതാണ്, സാധാരണ നടക്കുന്നതാണ്. കാര്യം വല്ലവരും വഴക്കിടുമ്പോൾ, ഒരാളുടെ അടുത്തു വന്ന് നിന്നിട്ട് വേറൊരാൾ പറയും, അടിച്ചോ... അടിച്ചോ... നമ്മൾ കൂടെയുണ്ടെന്ന്.

അടി തുടങ്ങുമ്പോഴേക്കും മാറിക്കളയും, അടി കാണാനാണ് ഇവരിങ്ങനെ പറയുന്നത്. ഇങ്ങനെയൊരു സിറ്റുവേഷൻ 'ധീം തരികട തോ'മിൽ വന്നപ്പോൾ ഞാൻ പ്രിയനെ മാറ്റി നിർത്തിയിട്ട് പറഞ്ഞു, 'എന്റെ കയ്യിൽ ഇതിനൊരു ക്ലൈമാക്സ് ഉണ്ട്. ഞാനതിലൂടെ സഞ്ചരിച്ച ആളാണ്. പക്ഷേ ഒന്നോ രണ്ടോ പ്രാവശ്യം തെറ്റിച്ചാലും എനിക്ക് തന്നെ തരണം അത്, മാറ്റിക്കൊടുക്കരുത്' എന്ന്.

ഇത് കേട്ടപ്പോൾ പ്രിയന് ഇഷ്ടപ്പെട്ടു. പ്രിയൻ പറഞ്ഞു, 'ആ ശരി അത് നീ തന്നെ പറഞ്ഞോ, തെറ്റിയാലും നീ തന്നെ പറഞ്ഞോ' എന്ന്. ഇതാണ് ഒത്തില്ല... എന്നതിന് പിന്നിലുള്ള ഒരു ശോകകഥ. ഇപ്പോൾ പറഞ്ഞ് ചിരിക്കുന്നു. പക്ഷേ അന്ന് അത്രമാത്രം ടെൻഷനടിച്ച ഒന്നായിരുന്നു അത്".- മുകേഷ് പറഞ്ഞു. 'ധീം തരികട തോമി'ൽ ഇന്നസെന്റിന്റെ കഥാപാത്രവും നെടുമുടി വേണുവിന്റെ കഥാപാത്രവും തമ്മിൽ വഴക്കിടുന്ന സീനിലാണ് മുകേഷ് ഒത്തില്ല... ഒത്തില്ല എന്ന ഡയലോ​ഗ് പറഞ്ഞ് സ്കോർ ചെയ്തത്.

Dheem Tharikida Thom, Mukesh
'ഓസാമ' ഐറ്റം സോങ് ചോദിച്ചുവാങ്ങി ചെയ്തത്; അമലിന്റെ എല്ലാ സിനിമകളും ഫേവറേറ്റ്: ജ്യോതിർമയി
Dheem Tharikida Thom, Mukesh
'മഞ്ജു വാര്യർ എനിക്ക് കേവലമൊരു നടിയോ ലേഡി സൂപ്പർ സ്റ്റാറോ മാത്രമല്ല, എന്റെ വാപ്പിച്ചിയുടെ മകൾ'; കുറിപ്പുമായി നിയാസ് ബക്കർ
Dheem Tharikida Thom, Mukesh
'ചെയ്യാൻ തോന്നാത്തതു കൊണ്ട് ആ സിനിമകളിൽ നിന്നൊക്കെ സ്വയം പിന്മാറി'; മൂന്ന് വർഷത്തെ ഇടവേളയെക്കുറിച്ച് അനു സിതാര
Summary

Mukesh talks about Dheem Tharikida Thom movie hit dialogue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER