'ചെയ്യാൻ തോന്നാത്തതു കൊണ്ട് ആ സിനിമകളിൽ നിന്നൊക്കെ സ്വയം പിന്മാറി'; മൂന്ന് വർഷത്തെ ഇടവേളയെക്കുറിച്ച് അനു സിതാര

'കാണാതിരിക്കുന്നതിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല'.
Anu Sithara
Anu Sitharaഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് അനു സിതാര. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനു സിതാര ഇപ്പോൾ. കുഞ്ചാക്കോ ബോബൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഹെയ്ൽ മേരി' ആണ് അനു സിതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

സിനിമയിലെ ഇടവേളയെക്കുറിച്ച് പറയുകയാണ് അനുവിപ്പോൾ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "സിനിമയിൽ മുൻപത്തെ പോലെ സജീവമായി എന്നെ കാണുന്നില്ല എന്ന് പറയുന്നത് ശരിയാണ്. സിനിമയിൽ നിന്ന് മൂന്ന് വർഷത്തെ ഇടവേളയെടുത്തു.

കാണാതിരിക്കുന്നതിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല. താല്പര്യം തോന്നുന്ന തരത്തിലുള്ള കഥകൾ കേട്ടില്ല എന്ന് പറയാൻ പറ്റില്ല. ചെയ്യുമെന്ന് വിചാരിച്ച ചില സിനിമകൾ ഉണ്ടായിരുന്നു. എന്നാൽ അത് ചെയ്യാൻ തോന്നാത്തതു കൊണ്ട് സ്വയം പിന്മാറി. എന്നാൽ ഹെയ്ൽ മേരിയുടെ കഥ കേട്ടപ്പോൾ എന്തായാലും ഈ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചു".- അനു സിതാര പറഞ്ഞു.

വലിയ ആ​ഗ്രഹങ്ങളോ സ്വപ്നങ്ങളോ കണ്ട ആളല്ല താനെന്നും അനു സിതാര പറഞ്ഞു. "കുട്ടിക്കാലം മുതൽ ആ​ഗ്രഹിച്ചതാണ് മമ്മൂക്കയെ ദൂരെ നിന്നെങ്കിലും കാണണമെന്നത്. അങ്ങനെയൊരു ആ​ഗ്രഹം ഉണ്ടായിരുന്ന ഞാൻ മമ്മൂക്കയെ കാണുകയും സംസാരിക്കുകയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അതെല്ലാം ആ​ഗ്രഹിച്ചും സ്വപ്നം കണ്ടും നടന്ന കാര്യങ്ങളാണ്.

സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണ്. സിനിമ ചെയ്യാൻ ഇഷ്ടമായിരുന്നു. എന്നാൽ ഭാ​ഗമാകാൻ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചെയ്ത സിനിമകളെല്ലാം ഭാ​ഗ്യമായാണ് കാണുന്നത്. നൃത്തം അറിയാവുന്ന ആൾ എന്ന നിലയിൽ അതുമായി ബന്ധപ്പെട്ട സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. അത് രാമന്റെ ഏദൻതോട്ടത്തിലൂടെ ഒരു പരിധി വരെ സാധിച്ചു.

സിനിമയിൽ ഒരുപാട് ആ​ഗ്രഹങ്ങളും പ്രതീക്ഷകളും അർപ്പിക്കണമെങ്കിൽ ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം. അതെന്റെ അഹങ്കാരമല്ല, മറിച്ച് വലിയ സ്വപ്നങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ ഇനിയും വളരാനുണ്ടെന്നാണ് കരുതുന്നത്. അന്നും ഇന്നും സിനിമയിൽ വലിയ പ്രതീക്ഷകളൊന്നും പുലർത്തുന്നില്ല".- അനു സിതാര പറഞ്ഞു.

Anu Sithara
'ഇത് ലിയോയു‌ടെ വി​ഗ് അല്ലേ'? അനിരുദ്ധിന്റെ സൽക്കാരത്തിൽ ചർച്ചയായി വിജയ്‌യുടെ ലുക്ക്; തൃഷ എവിടെയെന്ന് സോഷ്യൽ മീഡിയ
Anu Sithara
'ഞാൻ ജടായുവായിട്ട് ഒരു റീൽ വരുമെന്ന് വർഷങ്ങൾക്ക് മുൻപ് നമ്മളറിയുന്നുണ്ടോ ? ഭയങ്കര സന്തോഷം തോന്നി'; ജടായു ട്രോൾ വിഡിയോയിൽ മുകേഷ്
Anu Sithara
വിജയ്ക്കൊപ്പം രജനികാന്തും സ്റ്റാലിനും ഒപ്പം സം​ഗീതയും; അനിരുദ്ധ്- കാവ്യ വിവാഹസത്കാര ചിത്രങ്ങൾ വൈറൽ
Summary

Anu Sithara talks about her career break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nithya Menen
Mohan Sithara, Kazhcha
Radhika Apte
Sithara Vijayan
X

FOLLOW US

ON GOOGLE DISCOVER