

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരന്റെയും വിവാഹസൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചടങ്ങിൽ നിന്നുള്ള വിജയ്യുടെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ ലുക്കും വിഗുമാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്.
'ലിയോ', 'ഭൈരവ' തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുള്ള അതേ വിഗാണ് വിജയ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നാണ് ചിലരുടെ കമന്റ്. മുഖ്യമന്ത്രിയായിട്ടും ലുക്കിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്നും സാധാരണ വിഗ് തന്നെയാണ് ഉപയോഗിക്കുന്നതെന്നുമുള്ള പരിഹാസങ്ങളും ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം, വിജയ്യുടെ രൂപത്തെ പരിഹസിക്കുന്നവർക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
വലിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് വിജയ് വിവാഹസൽക്കാര ചടങ്ങിനെത്തിയത്. തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ രജനീകാന്ത് തുടങ്ങിയ പ്രമുഖരുമായും വിജയ് ചടങ്ങിനിടെ സൗഹൃദം പങ്കിട്ടു. എന്നാൽ ചടങ്ങിലെ താരസാന്നിധ്യങ്ങളെക്കാൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് വിജയിയുടെ ലുക്കായിരുന്നു.
അതേസമയം, വിജയ്യുടെ ഭാര്യ സംഗീത വിജയ് ചടങ്ങിൽ പങ്കെടുത്തതും ചർച്ചകൾക്ക് കാരണമായി. സംഗീത ചടങ്ങിലെത്തിയപ്പോൾ നടി തൃഷ എവിടെയെന്ന ചോദ്യവുമായാണ് ചിലർ രംഗത്തെത്തിയത്. സൺ ടിവി ഉടമ കലാനിധി മാരനും കാവ്യ മാരനും സംഗീതയുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടായിരിക്കാം തൃഷ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
മുൻപ് നിരവധി പൊതുപരിപാടികളിലും സിനിമാ ചടങ്ങുകളിലും വിജയിയും തൃഷയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചിരുന്നു. ഇത്തവണത്തെ വിവാഹസൽക്കാരത്തിൽ തൃഷയുടെ അസാന്നിധ്യവും അതേ പശ്ചാത്തലത്തിലാണ് ചിലർ ചർച്ചയാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates