വിജയ്ക്കൊപ്പം രജനികാന്തും സ്റ്റാലിനും ഒപ്പം സം​ഗീതയും; അനിരുദ്ധ്- കാവ്യ വിവാഹസത്കാര ചിത്രങ്ങൾ വൈറൽ

ശനിയാഴ്ച ചെന്നൈയിൽ വെച്ചായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹസ്തകാരം.
Anirudh Ravichander- Kavya Maran's wedding reception
Anirudh Ravichander- Kavya Maran's wedding receptionഎക്സ്
Edited By:
Updated on: 
1 min read

സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ- കാവ്യ മാരൻ വിവാഹസത്കാരത്തിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്. സ്റ്റാലിൻ, രജനികാന്ത് എന്നിവർക്കൊപ്പം വിജയ് നിൽക്കുന്ന ചിത്രവും സൺ ഗ്രൂപ്പ് പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മൂവരും ഒരു ഫ്രെയിമിൽ ആദ്യമായാണ് ഒന്നിച്ചത്. സൺ ഗ്രൂപ്പ് പങ്കുവച്ച ചിത്രത്തിൽ കലാനിധി മാരനുമുണ്ട്.

ശനിയാഴ്ച ചെന്നൈയിൽ വെച്ചായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹസ്തകാരം. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിങ്കവും ചടങ്ങിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് റിസപ്ഷന് എത്തിയത്.

സംഗീത വൈകുന്നേരം ചടങ്ങിലേക്ക് എത്തിയപ്പോള്‍ നീലാങ്കരയിൽ നടന്ന മറ്റൊരു ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് എട്ടു മണിക്ക് ശേഷമാണ് വിജയ് എത്തിയത്. നവംബർ 11 ന് ഗ്രീസിൽ വച്ച നടന്ന വിവാഹത്തിന് ശേഷം ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോളയിലാണ് അനിരുദ്ധിന്‍റേയും കാവ്യയുടേയും റിസപ്ഷൻ സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിമാരായ വിഡി സതീശൻ, രേവന്ത് റെഡ്ഡി, മഹേഷ് ബാബു, എടപ്പാടി പളനി സാമി, കാർത്തി, സിദ്ധാർഥ്, അദിതി റാവു ഹൈദരി, രാഘവ ലോറൻസ്, സ്നേഹ, സംവിധായകരായ അറ്റ്ലി, ധരണി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Anirudh Ravichander- Kavya Maran's wedding reception
പനോരമ സ്റ്റുഡിയോസ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ
Anirudh Ravichander- Kavya Maran's wedding reception
ജയിലര്‍ 2 കണ്ടിട്ട് എനിക്ക് ഒരു വിളിയും വന്നിട്ടില്ല, എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലായിരുന്നു: ഹക്കീം ഷാജഹാന്‍
Anirudh Ravichander- Kavya Maran's wedding reception
'ഒരു ദിവസം ഒരു ലക്ഷം രൂപ'; തെലുങ്കില്‍ വാങ്ങിയിരുന്ന പ്രതിഫലം! പ്രതികരിച്ച് 'കറുത്തമുത്ത്' നായിക പ്രേമി
Summary

Tamil Nadu CM Vijay at Anirudh Ravichander and Kavya Maran's wedding reception.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunchacko Boban
Hakkim Shajahan
Premi
Anju Kurian
X

FOLLOW US

ON GOOGLE DISCOVER