

കഥാപാത്രത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതാണ് തന്റെ രീതിയെന്ന് നടന്‍ ഹാക്കീം ഷാജഹാന്‍. അതുകാരണം ജയിലര്‍ 2വി്‌ന്റെ സെറ്റില്‍ താന്‍ സഹതാരങ്ങളുമായി സംസാരിച്ചിരുന്നില്ലെന്നും താരം പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹക്കീം മനസ് തുറന്നത്.
''ജയിലറിലെ കഥാപാത്രത്തെ സംബന്ധിച്ച് അത് അയാളുടെ സ്ഥലമാണ്. അവിടെ അയാള്‍ക്ക് എന്തുമാകാം. ജയിലര്‍ ചെയ്യുന്ന സമയത്ത് എനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. രജനി സാര്‍ ആയാലും വിദ്യ മാം ആയാലും എസ്‌ജെ സാര്‍ ആയാലും, ആരോടും ഞാന്‍ അധികം മിണ്ടിയിട്ടുണ്ടായിരുന്നില്ല. ഞാനാണ് ഇതെല്ലാം ഡീല്‍ ചെയ്യുന്നത്, ഇതെന്താ നടക്കാത്തത് എന്ന ചിന്തയിലായിരുന്നു ഞാന്‍ നിന്നിരുന്നത്'' ഹക്കീം പറയുന്നു.
''ഫസ്റ്റ് ഡെ രജനി സാറുമായി സംസാരിച്ച ശേഷം ഞാന്‍ പോയി മിണ്ടിയിട്ടില്ല. മറ്റ് അഭിമുഖങ്ങളിലൊക്കെ പറയുന്നത് പോലെ ഭയങ്കര അടിപൊളിയായിരുന്നുവെന്നൊക്കെ പറയാമെങ്കിലും, ഞാന്‍ അങ്ങനെ ഇന്ററാക്ട് ചെയ്തിട്ടില്ലെന്നതാണ് സത്യം. ഞാന്‍ നില്‍ക്കുന്നത് ഇത് എന്റെ ഏരിയ, ഇവരെക്കെ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന മൂഡിലാണ്. ഞാന്‍ ഭയങ്കര റസ്റ്റ്‌ലെസും ഇറിറ്റേറ്റഡുമായിരുന്നു ഷൂട്ട് മുഴുവന്‍'' താരം പറയുന്നു.
''അവസാനം ഇയാളെന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ നെല്‍സണ്‍ ആണ് പറഞ്ഞത് അയാള്‍ ഭയങ്കരമായി ക്യാരക്ടര്‍ പിടിച്ച് നില്‍ക്കുകയാണെന്ന്. അദ്ദേഹം എന്നെ രക്ഷിച്ചു. ഇനി ഞാന്‍ പോയി പറഞ്ഞു കൊടുക്കണ്ടല്ലോ, ഇങ്ങനൊരു പരിപാടി പിടിച്ചു നില്‍ക്കുകയാണെന്ന്. അല്ലെങ്കില്‍ വിചാരിക്കില്ലേ ഇവനെന്താണ് ഇത്ര ജാഡയെന്ന്.
കുറച്ചെങ്കിലും നമ്മുടെ മുഖത്ത് സ്റ്റാര്‍ സ്ട്രക്ക് മൊമന്റ് വന്നാല്‍ അത് കാമറയില്‍ കാണും. അത് ഉണ്ടാകാന്‍ പാടില്ല. ഹൃത്വിക് റോഷന്‍ വന്നിട്ടും ഞാന്‍ മിണ്ടിയിട്ടില്ല. എന്റെ മനസില്‍ എന്റെ വീട്ടിലേക്ക് വന്ന വേറെ ആളാണ്'' എന്നും അദ്ദേഹം പറയുന്നു.
സെറ്റില്‍ താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് വിദ്യ ബാലനുമായിട്ടാണ്. കഥാപാത്രങ്ങള്‍ക്കിടയിലെ കെമിസ്ട്രി വര്‍ക്കാകണം എന്നു കണ്ട് വിദ്യ ബാലന്‍ സംസാരിക്കാന്‍ മുന്‍കൈ എടുക്കുകയായിരുന്നുവെന്നും താരം പറയുന്നു. അതേസമയം ജയിലര്‍ 2 കണ്ട് തന്നെ ഒരു സിനിമയിലേക്കും വിൡച്ചിട്ടില്ലെന്നും ഹക്കീം പറയുന്നു. ''ഞാന്‍ ഇതുവരെ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. ജയിലര്‍ കണ്ടിട്ട് എനിക്ക് ഒരു വിളിയും വന്നിട്ടില്ല. അങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുമില്ല'' എന്നാണ് താരം പറയുന്നത്.
''അതിലെ എന്റെ പെര്‍ഫോമന്‍സ് കണ്ട് എന്നെ വിളിക്കുമെന്നും തോന്നുന്നില്ല. കാരണം എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ല. വെറുതെ പുറകില്‍ നില്‍ക്കുന്നത് മാത്രമേയുള്ളൂ. എന്റെ ഭയങ്കര പെര്‍ഫോമന്‍സാണെന്നും പറയില്ല. പക്ഷെ വലിയ സിനിമയുടെ ഭാഗമായതിന്റെ സന്തോഷമുണ്ട്'' എന്നും ഹക്കീം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates