'ഞാൻ ജടായുവായിട്ട് ഒരു റീൽ വരുമെന്ന് വർഷങ്ങൾക്ക് മുൻപ് നമ്മളറിയുന്നുണ്ടോ ? ഭയങ്കര സന്തോഷം തോന്നി'; ജടായു ട്രോൾ വിഡിയോയിൽ മുകേഷ്

'കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞൂടാ...'
Mukesh
Mukeshവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

'രാമായണ' സിനിമ റിലീസിന് പിന്നാലെ ജടായു ചിറകറ്റു വീണത് കേരളത്തിലാണോ ആന്ധ്രാ പ്രദേശിലാണോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ജടായു ചിറകറ്റു വീണത് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറയിലാണെന്ന് മലയാളികളും, അതല്ല ആന്ധ്രാ പ്രദേശിലെ 'ലേപാക്ഷി'യിലാണ് ജടായു വീണതെന്ന് ആന്ധ്രക്കാരും അവകാശവാദം ഉന്നയിക്കുന്നു.

തർക്കത്തിൽ കൊല്ലംകാർക്ക് വേണ്ടി മലയാളികൾ ഇറക്കുന്ന ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയത്. "ആകാശത്തു കൂടി പോയ രാവണൻ എന്ന വള്ളിയെ പിടിക്കണമെങ്കിൽ ജടായു കൊല്ലംകാരൻ തന്നെയായിരിക്കും" എന്ന ട്രോളൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഇതിനിടെ നടൻ മുകേഷിനെ ജടായുവിന്റെ രൂപത്തിലാക്കി ഒരുക്കിയ ഒരു ട്രോൾ വിഡിയോയും വൻ ഹിറ്റായി.

'കാക്കക്കുയിൽ' എന്ന സിനിമയിലെ മുകേഷിന്റെ പ്രശസ്തമായ ഡയലോ​ഗ് ആയ, 'കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞൂടാ...' എന്നതിനൊപ്പമായിരുന്നു ഈ ട്രോൾ വിഡിയോ ഇറങ്ങിയത്. ഇപ്പോഴിതാ ഈ ട്രോൾ വിഡിയോയെക്കുറിച്ച് മുകേഷ് തന്നെ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. തന്റെ പുതിയ ചിത്രമായ 'കോസ്മിക് സാംസണി'ന്റെ പ്രൊമോഷന്റെ ഭാ​ഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുകേഷ്.

"രാമായണ' വന്നതിന് ശേഷം ജടായുപ്പാറ ആന്ധ്രാ പ്രദേശിലാണെന്ന് അവരും അതല്ല കൊല്ലത്ത് ആണെന്നും പറഞ്ഞ് വലിയൊരു ഫൈറ്റ് നടന്നു കൊണ്ടിരിക്കുകയാ. എന്റെ ആ സീനെടുത്തിട്ട് എനിക്ക് ജടായുവിന്റെ ഈ സാധനവുമൊക്കെ വച്ച്, തൊട്ടപ്പുറത്ത് യഷ് നിൽപ്പുണ്ട്. അത് ഭയങ്കരമായിട്ടും വൈറലായി.

ഞാനിത് കണ്ടിട്ട് ആ വിഡിയോ പ്രിയന് (പ്രിയദർശൻ) അയച്ചു കൊടുത്തു. പ്രിയൻ അതിന് മുൻപ് അത് കണ്ടില്ലായിരുന്നു. 'ഓ.. കാക്കക്കുയിൽ... കാക്കക്കുയിൽ' എന്നാണ് അത് കണ്ടിട്ട് പ്രിയൻ എന്നോട് പറഞ്ഞത്. അത് നമ്മുടെ ഭയങ്കര ഒരു നേട്ടമല്ലേ. വർഷങ്ങൾക്ക് മുൻപ് നമ്മളറിയുന്നുണ്ടോ, ഞാൻ ജടായുവായിട്ട് ഒരു റീൽ വരുമെന്ന്. അതൊക്കെ ഭയങ്കര സന്തോഷമായിരുന്നു".- മുകേഷ് പറഞ്ഞു.

Mukesh
വിജയ്ക്കൊപ്പം രജനികാന്തും സ്റ്റാലിനും ഒപ്പം സം​ഗീതയും; അനിരുദ്ധ്- കാവ്യ വിവാഹസത്കാര ചിത്രങ്ങൾ വൈറൽ
Mukesh
പനോരമ സ്റ്റുഡിയോസ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ
Mukesh
ജയിലര്‍ 2 കണ്ടിട്ട് എനിക്ക് ഒരു വിളിയും വന്നിട്ടില്ല, എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലായിരുന്നു: ഹക്കീം ഷാജഹാന്‍
Summary

Mukesh talks about jatayu troll video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER