ഗോപിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അപ്പനെ ഓര്‍മ വന്നു, കണ്ണു നിറഞ്ഞു; അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍...: കുഞ്ചാക്കോ ബോബന്‍

ഗോപി ചേട്ടന് മനസിലായി. ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു,
Bharath Gopi, Kunchacko Boban
Bharath Gopi, Kunchacko Boban
Updated on: 
1 min read

അഭിനയത്തിനിടെ കരഞ്ഞു പോയ സന്ദര്‍ഭം ഓര്‍ത്തെടുത്ത് കുഞ്ചാക്കോ ബോബന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചില്‍. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. അഭിനയത്തിന്റെ ഇടയില്‍ ശരിക്കും കരയുമോ? എന്നായിരുന്നു ചോദ്യം.

''കരയുന്നത് അത്ര മോശം കാര്യമല്ല. അഭിനയിക്കുന്ന സീനിന് നമ്മുടെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ഗ്ലിസറിന്റെ ആവശ്യം വേണ്ടി വരില്ല. കരഞ്ഞു പോകും. ഒരു ഉദാഹരണം പറയാം, റിലീസ് ആവാത്ത സിനിമകളിലൊന്നാണ് മായാ മോഹിത ചന്ദ്രന്‍. ഒരുപാട് താരങ്ങള്‍ അഭിനയിച്ച സിനിമയായിരുന്നു അത്. പൃഥ്വിരാജ് ഗസ്റ്റ് റോളിലുണ്ട്. കെപിഎസി ലളിതചേച്ചിയും മനോജ് കെ ജയനും ഉണ്ട്. അതില്‍ എന്റെ അച്ഛനായി അഭിനയിച്ചത് ഭരത് ഗോപി ചേട്ടനാണ്. സ്‌ട്രോക്ക് വന്ന ശേഷം അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയ കാലം'' കുഞ്ചാക്കോ ബോബന്‍ പറയുന്നു.

''ആയിടയ്ക്കാണ് എന്റെ അപ്പനും സ്‌ട്രോക്ക് വന്നത്. സാധാരണ ജീവിതത്തിലേക്ക് പതുക്കെ തിരികെ വരാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഗോപിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു സീക്വന്‍സില്‍ അപ്പനെ ഓര്‍മ വന്നു. കണ്ണു നിറഞ്ഞു. ഗോപി ചേട്ടന് മനസിലായി. ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു, കുഴപ്പമില്ല. യു ആര്‍ ആന്‍ ആക്ടര്‍. ഒന്നും യാന്ത്രികമായി ചെയ്യാനാകില്ല. നമുക്കുള്ളില്‍ ഉള്ളത് മുഖത്തു വരും. എന്‍ജോയ് ചെയ്ത് അഭിനയിക്കുക. അപ്പനെ ഇപ്പോഴും മിസ് ചെയ്യാറുണ്ട്. ജീവിതത്തില്‍ സന്തോഷങ്ങള്‍ വരുമ്പോള്‍, അല്ലെങ്കില്‍ നേട്ടങ്ങളുണ്ടാകുമ്പോള്‍ ഇതൊന്നും കാണാന്‍ അപ്പന്‍ ഇല്ലല്ലോ എന്നു തോന്നും'' എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അതേസമയം ഹെയ്ല്‍ മേരിയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. വിഷ്ണു രവികുമാര്‍ ആണ് സിനിമയുടെ സംവിധാനം. ജിആര്‍ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണിത്. മാര്‍ട്ടിന്‍ പ്രകാട്ടും ഡോക്ടര്‍ നീരജ് രാജനും ചേര്‍ന്നാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂട്, അനു സിത്താര. വിനയ് ഫോര്‍ട്ട്, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Bharath Gopi, Kunchacko Boban
'ഓസാമ' ഐറ്റം സോങ് ചോദിച്ചുവാങ്ങി ചെയ്തത്; അമലിന്റെ എല്ലാ സിനിമകളും ഫേവറേറ്റ്: ജ്യോതിർമയി
Bharath Gopi, Kunchacko Boban
'മഞ്ജു വാര്യർ എനിക്ക് കേവലമൊരു നടിയോ ലേഡി സൂപ്പർ സ്റ്റാറോ മാത്രമല്ല, എന്റെ വാപ്പിച്ചിയുടെ മകൾ'; കുറിപ്പുമായി നിയാസ് ബക്കർ
Bharath Gopi, Kunchacko Boban
'ചെയ്യാൻ തോന്നാത്തതു കൊണ്ട് ആ സിനിമകളിൽ നിന്നൊക്കെ സ്വയം പിന്മാറി'; മൂന്ന് വർഷത്തെ ഇടവേളയെക്കുറിച്ച് അനു സിതാര
Summary

Kunchacko Boban recalls the moment he cried while acting with Bharath Gopi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER