post office rd scheme ഫയൽ
Business

മാസംതോറും 5000 രൂപ വീതം നിക്ഷേപിക്കൂ!, ലക്ഷങ്ങള്‍ നേടാം; ഇതാ ഒരു സ്‌കീം

ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്.

വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെക്കറിങ് ഡെപ്പോസിറ്റ് ഇത്തരത്തില്‍ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്പെടുന്ന സുരക്ഷിതവും അച്ചടക്കപൂര്‍ണവുമായ നിക്ഷേപ മാര്‍ഗമാണ്. സര്‍ക്കാര്‍ ഉറപ്പോടെ ഉയര്‍ന്ന പലിശ നേടാന്‍ പോസ്റ്റ് ആര്‍ഡി നിക്ഷേപകര്‍ക്ക് സാധിക്കും. ഒരു നിശ്ചിത കാലാവധിയില്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ ഈ സ്‌കീം അനുവദിക്കുന്നു.

പലിശയുടെ ത്രൈമാസ കോമ്പൗണ്ടിങ് വഴിയാണ് പദ്ധതിയില്‍ സമ്പാദ്യം വളരുന്നത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം വെറും 100 രൂപയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ വരുമാന വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും. പദ്ധതിയുടെ കാലാവധി അഞ്ചു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം മൊത്തം തുക പലിശ സഹിതം ലഭിക്കും. ഇത് ഇടത്തരം സാമ്പത്തിക ആസൂത്രണത്തിന് അനുയോജ്യമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറക്കാം. കൂടാതെ 10 വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍, വിപണിയിലെ അപകടസാധ്യതകള്‍ ഇല്ല.

ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ എന്ന നിലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്ന ആകെ തുക 3,00,000 രൂപയാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിലവില്‍ 6.7 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം വരുമാനം 3,56,830 രൂപയായിരിക്കും. ഇവിടെ പലിശ മാത്രമായി 56,830 രൂപയാണ് ലഭിക്കുക.

post office rd scheme; The minimum investment in the scheme is just Rs 100.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

SCROLL FOR NEXT