Post office file
Business

ഒറ്റയടിക്ക് വലിയ തുക എടുക്കാനില്ലേ?, ആര്‍ഡിയില്‍ നിക്ഷേപിക്കൂ; മാസം 6000 രൂപ ഇട്ടാല്‍ എത്ര കിട്ടും?

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി. കൈയില്‍ നൂറ് രൂപ മാത്രമേ ഉള്ളൂവെങ്കിലും ഇതില്‍ നിക്ഷേപിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസംതോറും നീക്കിവെയ്ക്കുന്ന ചെറിയ തുക സ്വരൂക്കൂട്ടി വെച്ച് വലിയ തുക സമ്പാദിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.

ഒറ്റയടിക്ക് വലിയൊരു തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക് നല്ലൊരു പദ്ധതിയാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമായത് കൊണ്ട് ഏറെ ആകര്‍ഷണീയമായ ഒരു പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ആര്‍ഡി സ്‌കീമിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശനിരക്ക് 6.7 ശതമാനമാണ്.

അക്കൗണ്ട് തുറന്നതിന് ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും.

ഉദാഹരണമായി പ്രതിമാസം 6000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അഞ്ചു വര്‍ഷത്തിനകം നിക്ഷേപിച്ച തുക 3.60 ലക്ഷം രൂപ ആണ്. നിലവിലെ 6.7 ശതമാനം പലിശ കണക്കാക്കിയാല്‍ കാലാവധി കഴിയുമ്പോള്‍ 4.28 ലക്ഷം രൂപയാണ് ലഭിക്കുക. പലിശയിനത്തില്‍ മാത്രം 68,000 രൂപയാണ് ലഭിക്കുക.

Post Office RD scheme: Invest Rs 6,000 Monthly For 5 Years, how much is the return?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മണിക്കൂറിൽ പെയ്തത് 9 സെന്റീമീറ്റർ മഴ; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി|VIDEO

'വേദാന്തിന്റെ ഓഫ് സ്പിൻ' ... 7 വിക്കറ്റുകൾ വീഴ്ത്തി സെവാഗിന്റെ രണ്ടാമത്തെ മകന്‍!

പ്രമുഖ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ചിക്കനും ബീഫും പൂപ്പൽ പിടിച്ച കരിമ്പും പിടിച്ചെടുത്തു

ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്; മൂന്ന് മാസത്തിനിടെ ശേഖരിച്ചത് 102.85 ടൺ ഇ-മാലിന്യം

അതിവേഗം പണം വളരും; മുതിര്‍ന്നവര്‍ക്കായി പോസ്റ്റ് ഓഫീസ് സ്‌കീം- കെഎസ്എഫ്ഇ ചിട്ടി സ്ട്രാറ്റജി, എസ്‌ഐപിയും പരീക്ഷിക്കാം