post office scheme ai image
Business

മാസം 1,000 രൂപ ഇട്ടാല്‍ എത്ര കിട്ടും? ഒരു ലക്ഷമായാലോ?; ആര്‍ഡിയിലെ വളര്‍ച്ച കാണാം

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം. ഒറ്റയടിക്ക് വലിയൊരു തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക് നല്ലൊരു പദ്ധതിയാണ്. പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയൊരു തുക സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും.

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമായത് കൊണ്ട് ഏറെ ആകര്‍ഷണീയമായ ഒരു പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാനും സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

ഉദാഹരണമായി പ്രതിമാസം ആയിരം രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കൈയില്‍ 71,366 രൂപയാണ് കിട്ടുക. ആയിരം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ എത്ര കിട്ടുമെന്ന് നോക്കാം.

നിക്ഷേപിക്കുന്ന തുക- കാലാവധി- മൊത്തം നിക്ഷേപം- കൈയില്‍ കിട്ടുന്നത്

2000 രൂപ- അഞ്ചുവര്‍ഷം- 1,20,000- 1,42,732

5000 രൂപ- അഞ്ചുവര്‍ഷം- 3,00,000- 3,56,829 രൂപ

പതിനായിരം രൂപ- അഞ്ചുവര്‍ഷം- 6 ലക്ഷം- 7,13,658 രൂപ

25,000 രൂപ- അഞ്ചുവര്‍ഷം- 15 ലക്ഷം രൂപ- 17,84,146 രൂപ

50,000 രൂപ- അഞ്ചുവര്‍ഷം- 30ലക്ഷം രൂപ- 35,68,291 രൂപ

ഒരു ലക്ഷം രൂപ- അഞ്ചുവര്‍ഷം- 60 ലക്ഷം രൂപ- 71,36,583 രൂപ

post office recurring deposit scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍; നാല്‍പ്പതിലധികം പുതിയ റൂട്ടുകള്‍, വിന്റര്‍ ഷെഡ്യൂളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

'ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ'... സമാനതകള്‍ ഇല്ലാത്ത 'നായക' യുഗം!

എന്താണ് ഇത്ര മറവി? 'ബ്രെയിൻ ഫോ​ഗ്' ഉണ്ടാക്കുന്ന ദൈനംദിന ശീലങ്ങൾ