post office recurring deposit scheme file
Business

പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം, പലിശയായി ഏഴര ലക്ഷം രൂപ നേടാം; മാസം എത്ര നിക്ഷേപിക്കണം?

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് പോസ്റ്റ് ഓഫീസ് ആവിഷ്‌കരിച്ച നിരവധി സ്‌കീമുകളില്‍ ഒന്നാണ് ആര്‍ഡി സ്‌കീം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് പോസ്റ്റ് ഓഫീസ് ആവിഷ്‌കരിച്ച നിരവധി സ്‌കീമുകളില്‍ ഒന്നാണ് ആര്‍ഡി സ്‌കീം. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്.

സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

എല്ലാ മാസവും ഒരു നിശ്ചിത തുക ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

ഈ സ്‌കീമില്‍ 10 വര്‍ഷത്തേക്ക് 15,000 രൂപ നിക്ഷേപിക്കുന്നത് 25 ലക്ഷം രൂപയില്‍ കൂടുതല്‍ നേടാന്‍ സഹായിക്കും. ഈ നിക്ഷേപത്തിലൂടെ 7 ലക്ഷം രൂപയില്‍ കൂടുതല്‍ പലിശ നേടാം. എല്ലാ മാസവും 15,000 രൂപ പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപിക്കുകയും തുടര്‍ച്ചയായി 10 വര്‍ഷം ഈ നിക്ഷേപം തുടരുകയും ചെയ്താല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 25,68,107 രൂപയുടെ ഫണ്ട് ലഭിക്കും. ആര്‍ ഡി സ്‌കീമിലൂടെ 10 വര്‍ഷം പണം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 18,00,000 രൂപയായിരിക്കും. പലിശ 7,68,107 രൂപയും. പ്രതിമാസം 15,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 10,71,545 രൂപ ലഭിക്കും.

post office recurring deposit scheme; full details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’; ചിത്രീകരണം പൂർത്തിയായി

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്