kisan vikas patra  file
Business

അഞ്ചു ലക്ഷം നിക്ഷേപിക്കൂ!; 115 മാസം കൊണ്ട് ഇരട്ടിയാകും, ഈ സ്‌കീം പരിചയപ്പെടാം

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 115 മാസം കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ വികാസ് പത്ര. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്.

നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്.

കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി വഴി സഹായകമാണ്.

നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും.

Post Office Special Scheme: kisan vikas patra in detail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അന്വേഷണ റിപ്പോർട്ടിലും അടങ്ങാതെ ഐഎഎസ് പോര്; മുൻ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ എൻ പ്രശാന്തിന്റെ ഒളിയമ്പ്

പന്നിയങ്കര ടോൾ പ്ലാസ: പ്രദേശവാസികൾക്ക് ആശ്വാസമായി നിർണായക തീരുമാനങ്ങൾ; ഇനി 3 മാസത്തിലൊരിക്കൽ പാസ് പുതുക്കേണ്ടതില്ല

വിദ്യാഭ്യാസമന്ത്രാലയത്തില്‍ വീണ്ടും അഴിച്ചുപണി; ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി

പ്രവാസികള്‍ക്ക് പരാതികള്‍ ഇനി ഓണ്‍ലൈനായി നല്‍കാം, വെബസൈറ്റ് റെഡി

‘ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല’; വിദ്യാർഥിനികളോട് നിവിൻ പോളി