Post Office Time Deposit file
Business

അഞ്ചു വര്‍ഷം vs മൂന്നു വര്‍ഷം; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ അഞ്ചുലക്ഷം രൂപ ഇട്ടാല്‍ കൂടുതല്‍ നേട്ടം എവിടെ?

പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ ലഘു സമ്പാദ്യ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് സ്‌കീം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ ലഘു സമ്പാദ്യ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ബാങ്ക് എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട റിട്ടേണ്‍ ആണ് ഇത് നല്‍കുന്നത്. ടൈം ഡെപ്പോസിറ്റില്‍ മൂന്ന് വര്‍ഷ കാലാവധി ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.1 ശതമാനം പലിശയാണ് ലഭിക്കുക. അഞ്ചുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 7.5 ശതമാനം പലിശയാണ് ലഭിക്കുക. ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ പലിശനിരക്ക് ആണ് ഇത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പലിശനിരക്ക് നിര്‍ണയിക്കാറുണ്ട്.

മൂന്ന് വര്‍ഷത്തേയ്ക്ക്

മൂന്ന് വര്‍ഷത്തേയ്ക്ക് അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷംതോറും 36,456 രൂപയാണ് ലഭിക്കുക. അതായത് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 1,09,369 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ മൊത്തത്തില്‍ 6,09,369 രൂപയാണ് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുക.

അഞ്ചുവര്‍ഷത്തേയ്ക്ക്

ഇനി അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 192,840 രൂപയാണ് ലഭിക്കുക. അതായത് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഏകദേശം ഏഴു ലക്ഷത്തോളം രൂപയാണ് കൈയില്‍ കിട്ടുക.

Post Office Time Deposit: 500,000 investment, 3-year vs 5-year, which earns more interest? 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

വ്യക്തിഗത വിവരങ്ങള്‍ ഇനി നല്‍കേണ്ട, കമ്മീഷന് പരിധി, വായ്പയ്‌ക്കൊപ്പം നിര്‍ബന്ധിക്കരുത്; ഇന്‍ഷുറന്‍സ് മേഖല സുതാര്യമാക്കാന്‍ നീക്കം

ഉറക്കമില്ലായ്മയും അമിത ഉത്സാഹവും; 'ഡോക്ടർ പറഞ്ഞു എനിക്ക് 'മാനിക് ഡിപ്രഷൻ' ആണെന്ന്, ഞാൻ പൊട്ടിച്ചിരിച്ചു'

'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്‌ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്‌സി