Post office file
Business

7.5 ശതമാനം വരെ പലിശ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം; അറിയാം വിശദമായി

പോസ്റ്റ് ഓഫീസിന് നിരവധി ലഘുസമ്പാദ്യ പദ്ധതികളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പോസ്റ്റ് ഓഫീസിന് നിരവധി ലഘുസമ്പാദ്യ പദ്ധതികളുണ്ട്. ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളാണിവ. ഇവയില്‍ ജനപ്രിയമായ ഒരു ലഘു സമ്പാദ്യ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ബാങ്ക് എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട റിട്ടേണ്‍ ആണ് ഇത് നല്‍കുന്നത്.

നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്ന തരത്തിലാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല.

നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.

പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

മൂന്ന് വര്‍ഷത്തേയ്ക്ക്

മൂന്ന് വര്‍ഷത്തേയ്ക്ക് അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷംതോറും 36,456 രൂപയാണ് ലഭിക്കുക. അതായത് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 1,09,369 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ മൊത്തത്തില്‍ 6,09,369 രൂപയാണ് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുക.

അഞ്ചുവര്‍ഷത്തേയ്ക്ക്

ഇനി അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 192,840 രൂപയാണ് ലഭിക്കുക. അതായത് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഏകദേശം ഏഴു ലക്ഷത്തോളം രൂപയാണ് കൈയില്‍ കിട്ടുക.

Post office time deposit scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

'ആന്റണി ക്രിസ്ത്യാനി ആയതുകൊണ്ട് എന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു; അവരെ സമ്മതിപ്പിക്കാൻ സമയമെടുത്തു'

ഡോക്ടറെ മർദ്ദിച്ച് പണവും ഫോണും തട്ടിയെടുത്തു; നടി അതുല്യ ചന്ദ്ര അറസ്റ്റില്‍

വിവാദമായ ഹെലികോപ്റ്റർ നൽകിയത് ചിപ്സൻ ഏവിയേഷൻ; മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയിൽ നിർണ്ണായക സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

അഞ്ചുമാസം സൗജന്യ എന്റര്‍ടെയിന്‍മെന്റ്!; ദീപാവലിക്ക് ഫ്രീഡം ഓഫറുമായി ജിയോ