പ്രിയ നായര്‍ X
Business

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ തലപ്പത്ത് പാലക്കാട്ടുകാരി,ആരാണ് പ്രിയ നായര്‍?

നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായര്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്‌യുഎല്‍) തലപ്പത്ത് മലയാളി വനിത. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി പ്രിയ ഓഗസ്റ്റ് 1 മുതല്‍ നിയമിതയാകുമെന്ന് എച്ച്‌യുഎല്‍ അറിയിച്ചു. നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗം പ്രസിഡന്റാണ് പ്രിയ നായര്‍.

എച്ച്‌യുഎലിന്റെ സിഇഒയും എംഡിയുമായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച രോഹിത് ജാവയുടെ പിന്‍ഗാമിയായാണ് പ്രിയ നായര്‍ എത്തുന്നത്. രോഹിത് ജാവ ഈ മാസം 31 ന് കമ്പനിയുടെ സിഇഒ, എംഡി സ്ഥാനങ്ങള്‍ ഒഴിയുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പാലക്കാട് സ്വദേശിനിയായ പ്രിയ നായര്‍ പുനെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംബിഎ നേടിയ ശേഷം 1995 ലാണ് എച്ച്‌യുഎലില്‍ ചേര്‍ന്നത്. ഹോം കെയര്‍, ബ്യൂട്ടി ആനഡ് വെല്‍ബിയിങ്, പേഴ്‌സണല്‍ കെയര്‍ ബിസിനസുകള്‍ എന്നിവയിലുടനീളം നിരവധി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് റോളുകള്‍ കൈകാര്യം ചെയ്തു. 2014നും 2020നും ഇടയില്‍ എച്ച്‌യുഎലിലെ ഹോം കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 2020 മുതല്‍ 2022 വരെ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2023 മുതല്‍ യൂണിലിവറിന്റെ അതിവേഗം വളരുന്ന ബിസിനസുകളിലൊന്നായ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിങ്ങിന്റെ പ്രസിഡന്റാണ് പ്രിയ.

2025 സാമ്പത്തിക വര്‍ഷത്തില്‍ 60,680 കോടി രൂപയുടെ വിറ്റുവരവാണ് എച്ച്‌യുഎല്‍ നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 2 ശതമാനം വര്‍ധനവുണ്ടായി. നികുതികള്‍ കിഴിച്ചുള്ള ലാഭം 5 ശതമാനം വര്‍ധിച്ച് 10,644 കോടി രൂപയായയായും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

Leading FMCG brand Hindustan Unilever Limited has appointed Priya Nair from Kerala as Chief Executive Officer and Managing Director

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

SCROLL FOR NEXT