'ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ വിശ്വസനീയവും ഡാറ്റ അധിഷ്ഠിതവും ഉള്‍ക്കാഴ്ചയുള്ളതുമായ സാമ്പത്തിക മാധ്യമപ്രവര്‍ത്തനത്തിന് വലിയ സാധ്യതയുണ്ട്. വിപണിയെ കുറിച്ചുള്ള ധാരണ ആഴത്തിലാക്കാനും അറിവോടെയുള്ള പൊതുചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനും ഇത് സഹായിക്കും. ഈ ദിശയിലേക്കുള്ള ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വലിയ വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.'
'ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ആരംഭിച്ചതിന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഈ തലത്തിലുള്ള പുതിയ ബിസിനസ് പത്രത്തിന്റെ ലോഞ്ച് ഇന്ത്യന്‍ പത്രപ്രവര്‍ത്തന ലോകത്ത് ഒരു സുപ്രധാന നിമിഷമാണ്. മാധ്യമരംഗം ദ്രുതഗതിയിലുള്ള മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സമയമാണ്. ഈ പശ്ചാത്തലത്തില്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു പ്രധാന ദിനപത്രത്തിന്റെ കടന്നുവരവ് അച്ചടി മാധ്യമത്തിന്റെ നിലനില്‍ക്കുന്ന പ്രസക്തിയിലും വിശ്വസനീയമായ പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സമ്പന്നമായ ബൗദ്ധികവും സാംസ്‌കാരികവുമായ പൈതൃകമുള്ള കൊച്ചി നഗരത്തില്‍ പുതിയ സംരംഭം വരുന്നത് ഉചിതമാണ്. ആഴത്തില്‍ വേരൂന്നിയ വായനാ സംസ്‌കാരവും സജീവമായ വായനക്കാരുമുള്ള സംസ്ഥാനമാണ് കേരളം. ദക്ഷിണേന്ത്യ വളരെക്കാലമായി സംരംഭകത്വത്തിന്റെയും നവീകരണത്തിന്റെയും ആശയങ്ങളുടെയും കേന്ദ്രമാണ്. ഈ മേഖലയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു ബിസിനസ് ദിനപത്രത്തിന് ബിസിനസ്, ധനകാര്യം, സമ്പദ്‌വ്യവസ്ഥ എന്നിവയെ കുറിച്ച് ദേശീയ തലത്തില്‍ പുതിയ കാഴ്ചപ്പാട് കൊണ്ടുവരാന്‍ സാധിക്കും. ടീമിന് എല്ലാ വിജയങ്ങളും നേരുന്നു. ശക്തമായ വായനക്കാരുടെ നിര വളര്‍ത്തിയെടുക്കാനും ഇന്ത്യയുടെ സാമ്പത്തിക, ബിസിനസ് ലോകത്ത് വിശ്വസനീയമായ ശബ്ദമായി മാറാനും ഇതിന് കഴിയട്ടെ.'
'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് കൊച്ചിയില്‍ നിന്ന് ഒരു പുതിയ ബിസിനസ് പത്രം ആരംഭിക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യം മികച്ച സാമ്പത്തിക പുരോഗതി കൈവരിക്കുകയും അതിന്റെ മാനവ വിഭവശേഷിയും അസംസ്‌കൃത വസ്തുക്കളുടെ വിതരണവും ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ലോകം ഇന്ത്യയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സമയമാണിത്. ഒരു വശത്ത് ഇന്ത്യ 140 കോടി ഉപഭോക്താക്കളുടെ വിശാലമായ വിപണിയാണ്. റീട്ടെയില്‍ മേഖല കുതിച്ചുയരുകയാണ്. മറുവശത്ത്, ലോകമെമ്പാടുമുള്ള വിപണികളിലേക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു പുതിയ ബിസിനസ് പത്രം ആരംഭിക്കുന്നതിന് ഇതിലും നല്ല സമയം വേറെയില്ല. ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.'
'ഇന്ത്യയുടെ സാമ്പത്തിക വിപണി വളര്‍ച്ചയുടെ പാതയിലാണ്. ഈ പശ്ചാത്തലത്തില്‍ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ സാമ്പത്തിക പത്രപ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. മൂലധന വിപണി വികാസത്തിനും നിക്ഷേപ സംരക്ഷണത്തിനും ഊന്നല്‍ നല്‍കി മുന്നോട്ടുപോകുന്ന ഞങ്ങളുടെ യാത്രയില്‍ സാമ്പത്തിക പത്രങ്ങള്‍ വിലപ്പെട്ട പങ്കാളികളാണ്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള കഠിനമായ ശ്രമത്തിലാണ് സെബി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതിനും കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും നിക്ഷേപകരെ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതിനും സാമ്പത്തിക മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ആരംഭിച്ചതിന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിനെ ഞാന്‍ അഭിനന്ദിക്കുന്നു, എല്ലാ വിജയങ്ങളും ആശംസിക്കുന്നു'
'ഇന്ത്യയുടെ സാമ്പത്തിക യാത്രയിലെ നിര്‍ണായക ഘട്ടത്തില്‍ പുതിയ സംരംഭമായ ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ആരംഭിച്ചതിന് ഞാന്‍ ടീമിനെ അഭിനന്ദിക്കുന്നു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ വളര്‍ച്ച നിലനിര്‍ത്തുന്നതിന് ശക്തമായ സാമ്പത്തിക മേഖല നിര്‍ണായകമാണ്. മേഖലയെ രൂപപ്പെടുത്തുന്ന വിഷയങ്ങളില്‍ ആഴവും കാഴ്ചപ്പാടും നിര്‍ണായകമായത് കൊണ്ട് വിശ്വസനീയമായ ഒരു സാമ്പത്തിക പ്രസിദ്ധീകരണത്തിന് ഈ യാത്രയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും. ഈ രംഗത്ത് ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിന് അര്‍ത്ഥവത്തായ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'
'ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ആരംഭിച്ചതിന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ നിക്ഷേപ രംഗം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. വിപണിയിലേക്ക് ഓരോ മാസവും ലക്ഷക്കണക്കിന് പുതിയ നിക്ഷേപകരാണ് കടന്നുവരുന്നത്. അവരില്‍ പലരും ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് ലളിതവും വിശ്വസനീയവുമായ വിവരങ്ങള്‍ വളരെ പ്രധാനമാണ്. ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് അതിന്റെ വായനക്കാരെ വിവരമുള്ള സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുഴുവന്‍ ടീമീനും എല്ലാ ആശംസകളും'
'ബിസിനസ് പത്രപ്രവര്‍ത്തനത്തില്‍ നിങ്ങള്‍ ഒരു പുതിയ അധ്യായം തുടങ്ങുന്നത് വളരെ മികച്ച കാര്യമാണ്. കൊച്ചിയില്‍ നിന്ന് പുതിയ ബിസിനസ് പത്രം വരുന്നത് ഈ മേഖലയിലുള്ള ബിസിനസുകള്‍ക്ക് വലിയൊരു അവസരമാണ് നല്‍കുന്നത്. രാജ്യത്തെ ബിസിനസ് രീതികളില്‍ ആഴത്തില്‍ പഠനം നടത്തി തയ്യാറാക്കുന്ന വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കാന്‍ ഈ പത്രത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലുടനീളമുള്ള വളര്‍ന്നുവരുന്ന ഒട്ടനവധി സംരംഭകര്‍ തങ്ങളുടെ കഥകള്‍ ഇതിന്റെ പേജുകളില്‍ വരുന്നതിനായി കാത്തിരിക്കുകയാണ്'
'ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സാമ്പത്തിക കാര്യങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. വ്യക്തമായ റിപ്പോര്‍ട്ടിങ്ങിലൂടെയും കാഴ്ചപ്പാടുകളിലൂടെയും അര്‍ഥവത്തായ വിശകലനങ്ങളിലൂടെയും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാമ്പത്തിക പത്രപ്രവര്‍ത്തനം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ രംഗത്ത് ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ഒരു പുതിയ സമീപനം കൊണ്ടുവരുമെന്നും വായനക്കാര്‍ക്ക് കൂടുതല്‍ വ്യക്തതയും ആഴത്തിലുള്ളതുമായ ഉള്‍ക്കാഴ്ചയും പുതിയ കാഴ്ചപ്പാടും നല്‍കാന്‍ ഇതിന് കഴിയുമെന്നും പ്രതീക്ഷിക്കുന്നു. കേരളം ആസ്ഥാനമായുള്ള ആദ്യത്തെ ദേശീയ സാമ്പത്തിക ദിനപത്രം എന്ന നിലയില്‍ ഇത് സംസ്ഥാനത്തിന് തന്നെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഫെഡറല്‍ ബാങ്കിന് കേരളവുമായി ഊഷ്മളമായ ബന്ധമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ പുതിയ സാമ്പത്തിക ദിനപത്രത്തിന്റെ കടന്നുവരവ് ഞങ്ങളെ സംബന്ധിച്ച് ഏറെ അര്‍ത്ഥവത്താണ്.'
'ഇന്ത്യയുടെ സാമ്പത്തിക യാത്രയിലെ നിര്‍ണായക ഘട്ടത്തില്‍ ആരംഭിക്കുന്ന ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന സംരംഭത്തിന് പിന്നിലുള്ള ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ശക്തമായ സാമ്പത്തിക മേഖല അത്യന്താപേക്ഷിതമാണ്. വ്യവസായ മേഖലയെ രൂപപ്പെടുത്തുന്ന വിഷയങ്ങളില്‍ ആഴത്തിലുള്ള കാഴ്ചപ്പാടുകള്‍ സമ്മാനിക്കാന്‍ വിശ്വസീനയമായ ഒരു സാമ്പത്തിക പ്രസിദ്ധീകരണത്തിന് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ഈ ലക്ഷ്യത്തിലേക്ക് അര്‍ത്ഥവത്തായ സംഭാവന നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടീമിന് ഭാവി യാത്രയില്‍ എല്ലാവിധ ആശംസകളും നേരുന്നു'
'ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ആരംഭിക്കുന്നതില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ കഥ, രാജ്യത്തെ പ്രാദേശിക നഗരങ്ങളിലും വളര്‍ന്നുവരുന്ന ഉല്‍പ്പാദന കേന്ദ്രങ്ങളിലും പുതുതായി രൂപംകൊള്ളുന്ന സംരംഭങ്ങളിലുമാണ് എഴുതപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ദേശീയവും ആഗോളവുമായ വേദി നല്‍കുന്ന ഒരു ബിസിനസ് ദിനപത്രം കാലികവും അത്യന്താപേക്ഷിതവുമാണ്. പ്രധാന ബിസിനസ് കേന്ദ്രമായി വളരുന്ന കൊച്ചി ആസ്ഥാനമായി ഇതിന് തുടക്കം കുറിക്കുന്നത് സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമാണ്. സ്വതന്ത്രവും ഉള്‍ക്കാഴ്ചയുള്ളതുമായ റിപ്പോര്‍ട്ടിങ്ങിലൂടെ ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വരും വര്‍ഷങ്ങളില്‍ വലിയ വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇന്ത്യന്‍ ബിസിനസ് പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഇതൊരു അഭിമാനമായ നിമിഷം കൂടിയാണ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിലെ മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍.'
'ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ആരംഭിക്കുന്നതിന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന് അഭിനന്ദനങ്ങള്‍. വിശ്വസനീയവും ശക്തവുമായ സാമ്പത്തിക മാധ്യമങ്ങള്‍ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കാനും ക്രിയാത്മകമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വ്യവസ്ഥയെ രൂപപ്പെടുത്തുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള ധാരണ ആഴത്തിലാക്കാനും ഇവ സഹായിക്കും. ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ടീമിന് അവരുടെ ഭാവി യാത്രയില്‍ എല്ലാ വിധ ആശംസകളും നേരുന്നു.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates