ppf investment file
Business

കൈയില്‍ 2000 രൂപ ഉണ്ടോ?, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം!; ഇതാ കണക്ക്

നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. പിപിഎഫ് നിക്ഷേപങ്ങള്‍ തവണകളായോ (ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണ വരെ) അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താം. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും 5-ാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ 5-ാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.

പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ 60-ാം വയസില്‍ എത്ര രൂപ ലഭിക്കും?

45-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 15 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 3.60 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 2.90 ലക്ഷം പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 6.50 ലക്ഷം രൂപ ലഭിക്കും

40-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 20 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 4.80 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 5.85 ലക്ഷം രൂപ പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 10.65 ലക്ഷം രൂപ ലഭിക്കും.

35-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 25 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 6 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 10.45 ലക്ഷം രൂപ പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 16.49 ലക്ഷം രൂപ ലഭിക്കും.

30-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 30 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 7.20 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 17.52 ലക്ഷം രൂപ പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 24.72 ലക്ഷം രൂപ ലഭിക്കും.

25-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 35 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 8.40 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 27.91 ലക്ഷം രൂപ പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 36.31 ലക്ഷം രൂപ ലഭിക്കും.

20-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 40 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 9.60 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 43.05 ലക്ഷം പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 52.65 ലക്ഷം രൂപ ലഭിക്കും.

കുട്ടികള്‍ക്കായുള്ള നിക്ഷേപം

കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ ഒരു ജോയിന്റ് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുമ്പോള്‍ ഇത് സാധാരണ അക്കൗണ്ടിലേക്ക് മാറ്റാന്‍ സാധിക്കും.

15-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 45 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 10.80 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 64.87 ലക്ഷം രൂപ പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 75.67 ലക്ഷം ലഭിക്കും.

10-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: 50 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 12 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 96.12 ലക്ഷം രൂപ പലിശയായി ലഭിക്കും. അങ്ങനെ 60-ാം വയസ്സില്‍ ആകെ മെച്യൂരിറ്റി തുകയായി 1.08 കോടി രൂപ ലഭിക്കും.

Public provident fund: Deposit of 2,000 per month in PPF account can earn up to 1.08 crore at retirement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

'39 ട്രില്യണ്‍ ഡോളര്‍ കടത്തേക്കാള്‍ അപകടമെന്തെന്ന് അറിയാമോ?'; അമേരിക്കയ്ക്ക് മുന്നറിയിപ്പും പരിഹാസവുമായി ഇറാന്‍

VD Satheesan Cabinet Live: കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്നു തന്നെ?

പ്രായം ഒക്കെ വെറും നമ്പര്‍! കൂട്ടത്തില്‍ മുതിര്‍ന്നവര്‍ സ്വര്‍ണക്കടയിലെത്തി സംസാരിച്ച് ശ്രദ്ധതിരിക്കും, പിന്നീട് മോഷണം; കവര്‍ച്ചാ സംഘത്തെ നയിച്ചത് 80 കാരി

'കെസി വേണുഗോപാലിനെ ആക്രമിച്ചവര്‍ ആത്മസംതൃപ്തി നേടട്ടെ, പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണം'

SCROLL FOR NEXT