reserve bank of india ഫയൽ
Business

ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം

റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ഇന്ന് ആരംഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ഇന്ന് ആരംഭിക്കും. അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച ആറംഗ സമിതിയുടെ തീരുമാനം വെള്ളിയാഴ്ച ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും.

പലിശ സംബന്ധിച്ച് റിസര്‍വ് ബാങ്ക് എന്തു തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് ആകാംക്ഷയിലാണ് സാമ്പത്തിക ലോകം. പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയേക്കുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നത്. ചില്ലറ വില്‍പ്പന വിലയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പനിരക്ക് ഒക്ടോബറില്‍ താഴ്ന്ന നിലവാരത്തില്‍ എത്തി റെക്കോര്‍ഡ് ഇട്ടിരുന്നു. 0.25 ശതമാനമായാണ് താഴ്ന്നത്. ഈ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവുമെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് അനുമാനങ്ങളെ കടത്തിവെട്ടിയ പശ്ചാത്തലത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നും വിലയിരുത്തലുണ്ട്.

സാധാരണ വിലക്കയറ്റത്തോത് കുറയുമ്പോള്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. എന്നാല്‍ രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച ഉണ്ടാവുമ്പോള്‍ പൊതുവേ പലിശനിരക്ക് കുറയ്‌ക്കേണ്ട സാഹചര്യമില്ല. ഈ പശ്ചാത്തലത്തില്‍ പണനയ സമിതി എന്തു തീരുമാനം എടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Rate cut or hold?, RBI MPC meeting today onwards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി; പുകഞ്ഞ കൊള്ളി പുറത്ത്' ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ മുരളീധരന്‍

അച്ഛനെ കൊന്നതിന് പിന്നില്‍ അലമാരയിലെ ഏഴു ലക്ഷം രൂപയും 50 പവനും?; കൊലപാതകം ആസൂത്രിതം?

കോൺ​ഗ്രസ് ക്യാംപെയ്നിൽ നിന്ന് വിട്ടു നിന്ന് ഷാഫിപറമ്പിൽ; സമ്മർദ്ദത്തിന് പിന്നാലെ 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' ഫെയ്സ്ബുക്കിൽ

'എന്റെ കൈകളിലേക്ക് നോക്കി മമ്മൂക്ക ചോദിച്ചു; അപ്പോഴാണ് അബദ്ധം മനസിലായത്'

ഒഴുകിയെത്തിയത് 1.47 കോടി ഡോളര്‍, സംസ്ഥാനത്ത് സ്റ്റാര്‍ട്ട്അപ്പ് വ്യവസായം ഉണര്‍വില്‍; ഫണ്ടിങ് ഇരട്ടിയായി

SCROLL FOR NEXT