സിആര്‍ആര്‍ കുറച്ച് ആര്‍ബിഐ പ്രതീകാത്മക ചിത്രം
Business

വിപണിയില്‍ ഒഴുകാന്‍ പോകുന്നത് 1.16 ലക്ഷം കോടി രൂപ; സിആര്‍ആര്‍ കുറച്ച് ആര്‍ബിഐ, എന്താണ് കരുതല്‍ ധനാനുപാതം?

മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്. പണലഭ്യത വര്‍ധിപ്പിക്കാന്‍ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) കുറയ്ക്കാന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നാലര ശതമാനത്തില്‍ നിന്ന് നാലുശതമാനമായാണ് കരുതല്‍ ധനാനുപാതം കുറച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആറംഗ പണനയ നിര്‍ണയ സമിതിയുടെ (എംപിസി) നടപ്പുവര്‍ഷത്തെ (2024-25) അഞ്ചാം ദ്വൈമാസ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.

കരുതല്‍ ധനാനുപാതം കുറച്ചതോടെ ഇതിലൂടെ ബാങ്കുകളുടെ കൈവശം 1.16 ലക്ഷം കോടി രൂപയുടെ പണലഭ്യത കൂടിയാണ് ഉറപ്പുവരുത്തിയതെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. നോട്ടിന്റെ രൂപത്തില്‍ റിസര്‍വ് ബാങ്കില്‍ ബാങ്ക് നിര്‍ബന്ധമായി സൂക്ഷിക്കേണ്ട കരുതല്‍ ശേഖരത്തിന്റെ നിരക്കാണിത്. ബാങ്കിന്റെ മൊത്തം ഡെപ്പോസിറ്റിന്റെ നാലുശതമാനമാണ് ഇത്തരത്തില്‍ റിസര്‍വ് ബാങ്കില്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കേണ്ടത്. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

വായ്പയുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് കരുതല്‍ ധനാനുപാതം കുറച്ചത്. വിപണിയില്‍ ഫണ്ടുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും പ്രയോജനം ചെയ്യും. മതിയായ പണലഭ്യത ഉറപ്പുവരുത്തുന്നതിനും പലിശനിരക്ക് സ്ഥിരപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര ബാങ്കിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT